Home അമേരിക്കൻ വാർത്തകൾ ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും ബെന്‍സന്‍വില്‍ ഇടവകയില്‍

ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും ബെന്‍സന്‍വില്‍ ഇടവകയില്‍

608
0

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും നടത്തപ്പെടുന്നു. ജൂണ്‍ 30 ഞായറാഴ്ച തിരുഹൃദയ ഇടവകയിലെയും സെന്റ് മേരീസ് ഇടവകയിലെയും പുന്നത്തുറ സെന്റ് തോമസ് പള്ളി മാതൃ ഇടവക ആയിട്ടുഉള എല്ലാവരുടെയും നേതൃത്വത്തിലാണ്തിരുനാള്‍ നടത്തപ്പെടുന്നത്. തിരുഹൃദയ വണക്കമാസ സമാപന ദിവസം കൂടിയായ അന്ന് 9.30 മാ ന് തിരുഹൃദയ ഗ്രോട്ടോയില്‍ തിരുഹൃദയ ജപമാലയും തുടര്‍ന്ന് ആരാധനയും തീരുനാള്‍ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. പുന്നത്തുറ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും സ്റ്റേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് പുന്നത്തുറ നിവാസികളുടെ സംഗമവും ഹാളില്‍ നടത്തപ്പെടും. ജസ്റ്റിന്‍ തെങ്ങനാട്ട്, ജോസ്‌മോന്‍ കടവില്‍ എന്നിവര്‍ സംഗമം കോര്‍ഡിനേറ്റേഴ്‌സ് ആയി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ലിന്‍സ് താന്നിച്ചുവട്ടില്‍

Previous articleഇരവിമംഗലം: പുലിയിളയില്‍ തമ്പി ഫിലിപ്പ്
Next articleബെൻസൻവിൽ ഇടവകയിൽ ആഘോഷമായ തിരുഹൃദയ വണക്കമാസ സമാപനം

Leave a Reply