Home ഇന്ത്യൻ വാർത്തകൾ ഏച്ചോം ക്നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു

ഏച്ചോം ക്നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു

416
0

ഏച്ചോം: ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി സി കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷകക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. മലബാര്‍ റീജിനല്‍ പ്രസിഡന്‍്റ് ജോസ് കണിയാംപറമ്പില്‍ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. കെ. സി സി യൂണിറ്റ് പ്രസിഡന്‍്റ് ടോമി മടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജിബിന്‍ താഴത്തു വെട്ടത്ത് അനുഗ്രഹ പ്രഭാഷണവും കര്‍ഷക ഫോറം അതിരൂപത ചെയര്‍മാന്‍ എം. സി. കുര്യാക്കോസ് വിഷയാവതരണവും നടത്തി. ഷിജൂ കൂറാന, ജോണി പുത്തന്‍കണ്ടത്തില്‍, ജോണ്‍ കുളക്കാട്ടുകുടി ഷൈനി ടോമി എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. സണ്ണി സ്വാഗതവും സജന്‍ മണിയില പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. കര്‍ഷക ക്ളബ്ബ് കണ്‍വീനറായി സജന്‍ മണിയില പറമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു.

Previous articleഉഴവൂര്‍: കിഴക്കേകര ചിന്നമ്മ ജോസ്
Next articleകുമരകം: നടുവിലേപ്പറമ്പില്‍ കുഞ്ഞുമോള്‍ ഫെലിക്‌സ്

Leave a Reply