Home അമേരിക്കൻ വാർത്തകൾ പിതൃദിനം നവ്യാനുഭവമാക്കി ബെൻസൻവിൽ തിരുഹൃദയ ഇടവക

പിതൃദിനം നവ്യാനുഭവമാക്കി ബെൻസൻവിൽ തിരുഹൃദയ ഇടവക

470
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ പിതൃദിനാഘോഷം ജൂൺ 16 ഞായറാഴ്ച ആചരിച്ചു. വിമെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് വിപുലമായ രീതിയിൽ പിതൃദിനാഘോഷം ക്രമീകരിച്ചത്. ഇടവകയിലെ എല്ലാ പിതാക്കന്മാർക്കുമായി ഡാഡികൂൾ ഫോട്ടോ ഷൂട്ട് മത്സരവും സംഘടിപ്പിച്ചു. വി.കുർബാനയെത്തുടർന്ന് തിരികൾനൽകി പിതാക്കന്മാരെ ആദരിച്ച ശേഷം പ്രദക്ഷിണമായി എല്ലാവരും ചേർന്ന് ദേവാലയാങ്കണത്തിൽ അമേരിക്കൻ പതാക ഉയർത്തി തുടർന്ന് വ്യത്യസ്തമായ മത്സരങ്ങളും പ്രത്യേകം സ്നേഹവിരുന്നും വിമെൻസ് മിനിസ്ട്രി കോർഡിനേറ്റർ മേഴ്സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരുക്കിയിരുന്നു. മത്സരവിജയികൾക്ക് ഫാ. ജെയ്മോൻ ചേത്തലിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.

Previous articleഅൻസാ ചെറുകാട്ടുപറമ്പിൽ കെ.സി.സി.എൻ.എ കൺവെൻഷൻ കിഡ്സ് ക്ലബ് ആക്ടിവിറ്റീസ് ചെയർപേഴ്സൺ
Next articleകുടുംബോത്സവ് 2024 – കുടുംബശാക്തീകരണ കൂട്ടായ്മ സംഘടിപ്പിച്ചു

Leave a Reply