ചെറുകര: അടുത്ത കാലത്തായി ക്രൈസ്തവർ തങ്ങളുടെ രക്ഷയും ജീവനുമായി കുരുതുന്ന കുരിശിനെ അവഹേളിക്കുന്ന തരത്തിലും സമൂഹത്തിൽ വേദനിക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന സമർപ്പിതരെ അവഹേളിക്കുന്ന തരത്തിലും സർഗ്ഗാത്മകതയുടെ പേരിൽ ചിലർ കാട്ടി കൂട്ടുന്ന പേകൂത്തുകൾക്കെതിരെ ചെറുകരയിലെ KCC ,KCWA,KCYL സംഘടനകളുടെ നേത്യത്വത്തിൽ
വിശ്വാസസമൂഹം ഒറ്റകെട്ടായി പ്രതിഷേധിച്ചു. ഇത്തരം പ്രവൃത്തികളെ ക്രൈസ്തവ സമൂഹം പുച്ഛിച്ചു തള്ളുമെന്നും കൈസ്തവർക്കു നേരെയുള്ള കടന്നുകയറ്റത്തെ ജാഗ്രതയോടെ നോക്കി കാണണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത വികാരി റവ. ഫാ. ബെന്നി കന്നുവെട്ടിയേൽ അഹ്വാനം ചെയ്തു.













