Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ കുടുംബ സംഗമം നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ കുടുംബ സംഗമം നടത്തപ്പെട്ടു

598
0

പടമുഖം: തിരുഹൃദയ ദൈവാലയത്തിന്‍്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എല്‍ കുടുംബ സംഗമം നടത്തപ്പെട്ടു. സംഗമത്തില്‍ 50 ഓളം അംഗങ്ങള്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്‍റ് അഖില്‍ കോച്ചാപ്പള്ളി അധ്യക്ഷനായിരുന്ന സംഗമം വികാരി ഫാ. ഷാജി പൂത്തറ ഉത്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. മാത്യു പുള്ളോലില്‍ പതാക ഉയര്‍ത്തി സന്ദേശം നല്കി. സി. സുദീപ എസ്.ജെ.സി, ബെനറ്റ് പുന്നവേലില്‍, സൈമണ്‍ മലേപ്പറമ്പില്‍, ഫെലിക്സ് കവലക്കല്‍, ഡോണ മുളയിങ്കല്‍, അജീന ചേന്നാത്ത്, സ്റ്റെഫീന വേളൂപ്പറമ്പില്‍, സ്റ്റീമ കവലക്കല്‍, തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കു വഹിച്ചു. റിപ്പബ്ളിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത എന്‍.സി.സി കേഡറ്റ് മെല്‍വിന്‍ പുള്ളോലിനെ ചടങ്ങില്‍ ആദരിച്ചു. വിവിധതരം ഗെയിമുകളെയും എക്സ്പീരിയന്‍സ് ഷെയറിങ്ങിനെയും തുടര്‍ന്ന് സ്നേഹവിരുനോടുകൂടെ പരിപാടികള്‍ സമാപിച്ചു. അഖില്‍, റിയ തോട്ടത്തില്‍, അല്‍ബി കോച്ചാപ്പള്ളി, അനീഷ നാരമംഗലം, സോന പള്ളിക്കര തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്കി. മുന്‍ യൂണിറ്റ് പ്രസിഡന്‍റ് സ്റ്റെഫിന്‍ വേളൂപ്പറമ്പില്‍ നന്ദി പറഞ്ഞു.

Previous articleക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
Next article50th Wedding Anniversary | Thomas & Aleyamma Mayilaparambil

Leave a Reply