മണക്കാട്: കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2024-25 വര്‍ഷത്തിലെ ചുങ്കം ഫൊറോന, മണക്കാട് യൂണിറ്റ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും, മാര്‍ഗരേഖ പ്രകാശനവും നടത്തപ്പെട്ടു. ഏപ്രില്‍ 14 ആം തീയതി രാവിലെ 7 മണിക്ക് യുവജനങ്ങള്‍ കാഴ്ചവെപ്പോടുകൂടി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും തുടര്‍ന്ന്, ഫൊറോന പ്രസിഡന്റ് ജെമിന്‍ തെരുവത്ത്‌ന്റെ അധ്യക്ഷതയില്‍ മീറ്റിംഗ് ആരംഭിച്ചു. കെ. സി. വൈ. എല്‍. അതിരൂപത പ്രസിഡന്റ് ജോണിസ്.പി. സ്റ്റീഫന്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണക്കാട് യൂണിറ്റിന്റെ മുന്‍ ഡയറക്ടര്‍ സാന്റി കുന്നംചിറയ്ക്ക് പൊന്നാട അണിയിച്ചു ആദരിച്ചു. യൂണിറ്റിന്റെ പുതിയ ഡയറക്ടര്‍ ദീപു കൂട്ടുമലയില്‍, യൂണിറ്റ് ലേഡി അഡൈ്വസര്‍ ഷീജ വെള്ളാമറ്റത്തിലും യൂണിറ്റ് ചുമതലകള്‍ ഏറ്റെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജിയോ ജോമോന്‍ കുന്നപ്പിള്ളില്‍ സ്വാഗതം ആശംസിക്കുകയും, യൂണിറ്റ് ഫൊറോന ചാപ്ലിയന്‍ ഫാ. ദിപു ഇറപുറത്ത് ആമുഖ സന്ദേശം നല്‍കുകയും ചെയ്തു. അതിരൂപത ഭാരവാഹികളായ വൈസ് പ്രസിഡന്റ് നിതിന്‍ പനന്താനത്ത്, സെക്രട്ടറി അമല്‍ സണ്ണി എന്നിവര്‍ ആശംസ അറിയിക്കുകയും, യോഗത്തില്‍ അവരെ ആദരിക്കുകയും ചെയ്തു. ഈ യോഗം മഹനീയമായി തീര്‍ത്ത ചുങ്കം ഫൊറോന യൂണിറ്റ് സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ പ്രിയ SJC, യുവജനങ്ങളോടും, ഇടവക അംഗങ്ങളോടും ഫൊറോന സെക്രട്ടറി ജേക്കബ് കുര്യന്‍ നന്ദി അറിയിച്ചു സംസാരിച്ചു.
Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും, മാര്‍ഗരേഖ പ്രകാശനവും നടത്തപ്പെട്ടു











