Home അമേരിക്കൻ വാർത്തകൾ താമ്പായില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ഉജ്ജ്വല വിജയം

താമ്പായില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ഉജ്ജ്വല വിജയം

509
0

താമ്പായില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ഉജ്ജ്വല വിജയം

ജോണിക്കുട്ടി പിള്ളവീട്ടില്‍

താമ്പാ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (കെ.സി.സി.സി.എഫ്.) ആഭിമുഖ്യത്തില്‍ ക്‌നായിതൊമ്മന്‍ ഡേ സെലിബ്രേഷനോടനുബന്ധിച്ച് നടന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്ക് ഓഫിന് ഉജ്ജ്വല വിജയം. ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍വച്ച് ജൂലൈ 4,5,6,7 തീയതികളില്‍ നടത്തപ്പെടുന്ന 15-ാമത് കെ.സി.സി.എന്‍.എ. ദേശീയ കണ്‍വന്‍ഷന്റെ താമ്പാ യൂണിറ്റിന്റെ കിക്ക് ഓഫ് കെ.സി.സി.എന്‍.എ. പ്രസിഡന്റ് ശ്രീ. ഷാജി എടാട്ട് ഉദ്ഘാടനം ചെയ്യുകയുണ്ടായി.

കണ്‍വന്‍ഷന്റെ മെഗാ സ്‌പോണ്‍സേഴ്‌സായി ജോസ് & ഉപ്പൂട്ടില്‍, ജെയിംസ് & ലിസ്സി ഇല്ലിക്കല്‍, ഡോ. റ്റോണി & ഡോ. ഗീതി തണ്ടാശ്ശേരില്‍ എന്നിവര്‍ മുന്നോട്ടു വന്നു.

അതുപോലെ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് ആയി മിനു & റെനി പുല്ലുകാട്ട്, അബി & ജീവ പ്രാലേല്‍, സാബു & ത്രേസ്യാമ്മ ഇല്ലിക്കല്‍, സജി & ഷൈനി മടത്തിലേട്ട്, റെജി & ട്രീസ തെക്കനാട്ട്, ബിജോയി & ജെയ്‌മോള്‍ മൂശാരിപറമ്പില്‍, അലക്‌സ് & ഡോ. ബിന്ദു കണിയാംപറമ്പില്‍, ജോസ്‌മോന്‍ & ജിഷ തത്തംകുളം, റ്റോമി & ലൂസി മ്യാല്‍ക്കരപുറത്ത്, സലിം & ജെന്നി കുഴിപറമ്പില്‍ എന്നിവര്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുകയുണ്ടായി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഏകദേശം മുപ്പതിലധികം കുടുംബങ്ങള്‍ കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

Previous articleചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു.
Next articleചിക്കാഗോ : നീറിക്കാട് മണ്ണൂർ മേരി ഫിലിപ്പ് | Live Wake Service available

Leave a Reply