2024 ഏപ്രിൽ 20 ശനിയാഴച് ബർമിങ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം ‘വാഴ്‌വ് 2024’ ന്റെ സൗതാംപ്റ്റൺ സെൻ്റ് പോൾസ് മിഷനിലെ ആദ്യ എൻട്രി പാസ് മിഷൻ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. മനു കോന്തനാനിക്കൽ ശ്രീ ലൂക്കോസ് പുന്നമൂട്ടിലിന് ഗോൾഡൻ പാസ്സ് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. 25-02-24 ഞായറാഴ്ച പൂൾ പാർക്സ്റ്റൺ സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ദിവ്യബലിയ്ക്ക് ശേഷമാണ് എൻട്രി പാസ്സ് വിതരണോത്ഘാടനം നടന്നത്. ഈ വർഷത്തെ കുടുംബ സംഗമത്തിനായി മിഷനിലെ നിരവധി കുടുംബങ്ങളാണ് സ്പോൺസർമാരായി മുന്നോട്ടു വന്നിരിക്കുന്നത്. ലൂക്കോസ് പുന്നമൂട്ടിൽ, റോബിൻ ജോസഫ് പറപ്പള്ളിൽ, റോയിമോൻ ജോസഫ് പഴയിടത്ത്, ജോമോൻ വരിക്കമാൻ തൊട്ടിയിൽ, റെമി ജോസഫ് പഴയിടത്ത് എന്നിവർ ഗോൾഡൻ ഫാമിലി സ്പോൺറും , ജയ്മോൻ സ്റ്റീഫൻ തൊട്ടിയിൽ, സിമിൽ മാത്യു മഞ്ഞനാടിയിൽ, ഷെല്ലി കുരുവിള പനങ്കാലായിൽ , നൈസൺ ജോസഫ് പണ്ടാരത്തും പറമ്പിൽ, ഫിലിപ്പ് ജോർജ് ആലപ്പാട്ട്, സ്റ്റീഫൻ തോമസ് പാട്ടപ്പതിയിൽ, ബിജു കുറ്റിമുളച്ചേൽ, ഷാജി ചരമേൽ എന്നിവർ സിൽവർ ഫാമിലി സ്പോൺസർഷിപ്പ് പാസ്സുകളും സ്വീകരിച്ചു. വാഴ്‌വിൽ പങ്കെടുക്കുന്നതിനായി മിഷനിൽ നിന്നും ആവശ്യമായ കോച്ചുകൾ യാത്രാ സൗകര്യത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ‘വാഴ്‌വ് – 2024’ ന്റെ എൻട്രി പാസ്സിന്റെ വിതരണോൽഘാടനം സൗതാംപ്റ്റൺ ക്നാനായ മിഷനിൽ മികച്ച തുടക്കം.













