Home ഇന്ത്യൻ വാർത്തകൾ ലീജിയണ്‍ ഓഫ് മേരി ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു

ലീജിയണ്‍ ഓഫ് മേരി ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു

785
0

കോട്ടയം: അതിരൂപതയിലെ മരിയന്‍ അല്മായ ഭക്തസംഘടനയായ ലീജിയണ്‍ ഓഫ് മേരിയുടെ യൂണിറ്റ് ഭാരവാഹികളുടെ വാര്‍ഷിക ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു. കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ലീജിയന്‍ ഓഫ് മേരി അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ് കുറുപ്പന്തറയില്‍, അനിമേറ്റര്‍ സിസ്റ്റര്‍ ജോസ്‌ലെറ്റ് എസ്.ജെ.സി, പ്രസിഡന്റ് ലതാ മാക്കീല്‍, വൈസ് പ്രസിഡന്റ് ജയിംസ് പരുമ്പളത്ത്, സെക്രട്ടറി ഷാജിമോള്‍ കലയത്തുമ്മൂട്ടില്‍, ട്രഷറര്‍ രാജി നെല്ലാനിക്കോട്ട്, ജോയിന്റ് സെക്രട്ടറി ആലിസ് പെരുംകണ്ണാലില്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ജപമാലയ്ക്കുശേഷം ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണു കൂട്ടായ്മയ്ക്കു തുടക്കമായത്. തുടര്‍ന്ന് ഫാ. ജോസ് പൂതൃക്കയില്‍, നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. അന്‍മ്പതോളം പ്രസിദീയങ്ങളില്‍ നിന്നുള്ള 140 പ്രതിനിധികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

Previous articleതെള്ളകം: ഇരട്ടക്കാലിക്കല്‍ സിസ്റ്റര്‍ റ്റിന്‍സി (SJC)
Next articleനോമ്പിൽ നന്മയുടെ കൈനീട്ടത്തിനൊരുങ്ങി തിരുഹൃദയ ഇടവക.

LEAVE A REPLY