ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ ചെറുപുഷ്പമിഷന്‍ ലീഗ് കുട്ടികള്‍ വ്രതവിശുദ്ധിയുടെ അമ്പതുനോമ്പില്‍ നന്മയുടെ കൈനീട്ടത്തിന് ഒരുങ്ങുന്നു. ‘ഷെയര്‍ യുവര്‍ ബ്ലെസിങ് ‘ എന്ന ആപ്തവാക്യവുമായി വിവിധങ്ങളായ ത്യാഗപ്രവര്‍ത്തനങ്ങളിലൂടെ സമാഹരിക്കുന്നതു മുഴുവന്‍ കൈനീട്ടമായി നോമ്പിന്റെ അവസാനം സമര്‍പ്പിക്കുന്നു. ഈ ഒരു ലക്ഷ്യത്തിനായി കാത്തലിക് റിലീഫ്‌സര്‍വീസസ് റൈസ് ബൗള്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കുമായി നല്‍കി. ത്യാഗത്തിലൂടെയുള്ള സമര്‍പ്പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന ലഘുലേഖയും ഇതോടൊപ്പം കുട്ടികള്‍ക്ക് നല്‍കി. ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളെ എട്ട് ഗ്രൂപ്പുകള്‍ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും കോര്‍ഡിനേറ്റേര്‍മാരെ ചുമതലപ്പെടുത്തി കുട്ടികളെ ഇതിനായി പ്രത്യേകം ഒരുക്കുന്നു. അങ്ങനെ നോമ്പുകാലത്തെ ത്യാഗത്തിന്റെ നൊമ്പരം അപരനോടുള്ള അന്‍പിന്റെ നിറവാക്കി മാറ്റാന്‍ ഇതുവഴി കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ചെറുപുഷ്പമിഷന്‍ ലീഗിലുടെ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ കുഞ്ഞുമിഷനറിമാരുടെ പ്രേഷിതചൈതന്യത്തെ വളര്‍ത്താനും സഭയുടെ ഉപവിപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളികളാകാനും സഹായിക്കട്ടെയെന്നും കുട്ടികള്‍ക്ക് റൈസ് ബൗള്‍നല്‍കിക്കൊണ്ട് അസി.വികാരി ഫാ.ബിന്‍സ് ചേത്തലില്‍ ആശംസിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO











