Home ഇന്ത്യൻ വാർത്തകൾ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായ്ക്ക് ആശംസകളുമായി ജനനേതാക്കള്‍

മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായ്ക്ക് ആശംസകളുമായി ജനനേതാക്കള്‍

719
0

മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായ്ക്ക് കോട്ടയത്തെ ജനനേതാക്കള്‍ പുതുവര്‍ഷപ്പുലരിയില്‍ കോട്ടയം ക്‌നാനായ കത്തോലിക്കാ മെത്രാസന മന്ദിരത്തിലെത്തി ആശംസകള്‍ അര്‍പ്പിച്ചു. മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.ബി. ബിനു എന്നിവരാണ് ആശംസകളുമായി എത്തിയത്. കോട്ടയം അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മാത്യു കൊല്ലമലകരോട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleകോട്ടയംരൂപതാസ്ഥാപകദിനത്തിൽ ‘ക്നാനായസമുദായവുംകത്തോലിക്കാസഭയും‘ എന്നവിഷയത്തിന്മേൽസെമിനാർസംഘടിപ്പിച്ചു.
Next articleആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷങ്ങള്‍ ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍

LEAVE A REPLY