Home ഇന്ത്യൻ വാർത്തകൾ മാര്‍ മാത്യു മൂലക്കാട്ടിന് കോട്ടയം നഗരസഭയുടെ സ്‌നേഹാദരവ്

മാര്‍ മാത്യു മൂലക്കാട്ടിന് കോട്ടയം നഗരസഭയുടെ സ്‌നേഹാദരവ്

733
0

മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന് കോട്ടയം നഗരസഭാംഗങ്ങള്‍ സ്‌നേഹാദരവുകള്‍ സമര്‍പ്പിച്ചു. കോട്ടയം ക്‌നാനായ കത്തോലിക്കാ മെത്രാസന മന്ദിരത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലേഴ്‌സ് ഒന്നിച്ചെത്തിയാണ് ആശംസകള്‍ അര്‍പ്പിച്ചത്. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ബിന്‍സി സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ വി. ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍, എം.പി സന്തോഷ് കുമാര്‍, അനില്‍കുമാര്‍, റ്റി.സി റോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സഹമനുഷ്യര്‍ക്കായുള്ള സ്‌നേഹശുശ്രൂഷയില്‍ പങ്കുചേരുവാന്‍ ലഭിക്കുന്ന അവസരങ്ങള്‍ എല്ലാവരും ഒരുമിച്ചു വിനിയോഗിക്കണമെന്ന് ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ച്ചേര്‍ത്ത് പൊതുനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ജനപ്രതിനിധികളെന്ന നിലയില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആയതിന് കോട്ടയം അതിരൂപതയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണപക്ഷ, പ്രതിപക്ഷമുള്‍പ്പടെയുള്ള മുനിസിപ്പല്‍ കൗണ്‍സിലേഴ്‌സ് ആശംസകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

Previous articleഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു
Next articleകോട്ടയംരൂപതാസ്ഥാപകദിനത്തിൽ ‘ക്നാനായസമുദായവുംകത്തോലിക്കാസഭയും‘ എന്നവിഷയത്തിന്മേൽസെമിനാർസംഘടിപ്പിച്ചു.

LEAVE A REPLY