Home അമേരിക്കൻ വാർത്തകൾ വിമലഹൃദയ പ്രതിഷ്ഠയിലൂടെ ഭക്തിനിർഭരമായ അമലോത്ഭവ തിരുനാൾ

വിമലഹൃദയ പ്രതിഷ്ഠയിലൂടെ ഭക്തിനിർഭരമായ അമലോത്ഭവ തിരുനാൾ

702
0

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവകദൈവാലയത്തിൽ മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ നടത്തി അമലോത്ഭവതിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. നവംബർ 5 മുതൽ പുരുഷൻമാരും സ്ത്രീകളും കൊച്ചുകുട്ടികളും 33 ദിവസത്തെ തീക്ഷ്ണമായ പ്രാർത്ഥനയിലൂടെ ഡിസംബർ 8 ന് അമലോത്ഭവതിരുനാൾ ദിനം വിമലഹൃദയ പ്രതിഷ്ഠ എത്തിയാക്കി. തിരുനാൾ പ്രസുദേന്തിമാരുടെ പ്രദക്ഷിണത്തോടെ തിരുനാൾ തിരുകർമ്മങ്ങൾ നടത്തപ്പെട്ടു. മാതാവിന്റെ രൂപം മനോഹരമായി അലങ്കരിക്കുകയും പ്രത്യേകം നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു.തിരുകർമ്മങ്ങളിൽ പങ്കെടുത്ത എല്ലാർക്കും വിമലഹൃദയ പ്രതിഷ്ഠ നടത്തപെട്ട ഏവരുടെയും നേതൃത്വത്തിൽ സ്നേഹവിരുന്നും നടത്തപ്പെട്ടു.

Previous articleചുങ്കം – തൊടുപുഴ : കണ്ടത്തിൽ റിട്ട.പുന്നൂസ് ജോസഫ് (പൊന്നായി -68)
Next articleചിക്കാഗോ മോർട്ടൺ ഗ്രോവ് സെ. മേരീസ് ദൈവാലയത്തിൽ 40 മണിക്കൂർ ആരാധന ഭക്ത്യാദരപൂർവം ആചരിച്ചു

Leave a Reply