കോട്ടയം: അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാസംഗമവും വനിതാദിനാഘോഷങ്ങളും മാര്‍ച്ച് 11 രാവിലെ 10 മണിക്ക് ചൈതന്യയില്‍ സംഘടിപ്പിക്കുന്നു. പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മിസ് കേരള ലിസ് ജയ്‌മോന്‍ വനിതാദിനം ഉദ്ഘാടനം ചെയ്യും. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ.സൈമണ്‍ പുല്ലാട്ട്, കെ.സി.സി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇടയ്ക്കാട്ട്, കൈപ്പുഴ ഫൊറോനകളുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ വിവിധ ഫൊറോനകളിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടത്തപ്പെടും. കെ.സി.ഡബ്ല്യു.എ അതിരൂപതാ, ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വനിതാസംഗമം മാര്‍ച്ച് 11ന് ചൈതന്യയില്‍











