ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ നവീകരിച്ച ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം അഡ്വ.മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. 2020-21 ലെ എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അനുവദിച്ച 10 ലക്ഷം രൂപയും കോളേജ് മാനേജ്‌മെന്റ് ചിലവഴിച്ച ബാക്കി 10 ലക്ഷം രൂപയും ചേര്‍ത്ത് 20 ലക്ഷം രൂപ മുടക്കി അത്യാധുനിക നിലവാരമുളള ലാംഗ്വേജ് ലാബ് കോളേജിനും ഭാവി തലമുറക്കും മുതല്‍ക്കൂട്ടാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.സ്റ്റീഫന്‍ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സിന്‍സി ജോസഫ്, ഇംഗ്ലീഷ് വിഭാഗം മേധാവി മിസ് ലിജിയാമോള്‍ തങ്കച്ചന്‍, ഫാ.ബെന്നി തോമസ്, കോളേജ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ മിസ് അഞ്ജലി ആന്റണി എന്നിവര്‍ സംസാരിച്ചു.
Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ നവീകരിച്ച ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു











