Home ഇന്ത്യൻ വാർത്തകൾ കണ്ണങ്കര സെന്റ് സേവ്യഴ്‌സ് ക്‌നാനായ പളളിയില്‍ വി. ഫ്രാന്‍സീസ് സേവ്യറിന്റെ മദ്ധ്യസ്ഥ തിരുനാള്‍ | ക്‌നാനായവോയ്‌സിലും...

കണ്ണങ്കര സെന്റ് സേവ്യഴ്‌സ് ക്‌നാനായ പളളിയില്‍ വി. ഫ്രാന്‍സീസ് സേവ്യറിന്റെ മദ്ധ്യസ്ഥ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

687
0

കണ്ണങ്കര സെന്റ് സേവ്യഴ്‌സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ വി.ഫ്രാന്‍സീസ് സേവ്യറിന്റെ 181-ാമത് മദ്ധ്യസ്ഥ തിരുനാള്‍ 2023 ഡിസംബര്‍ 1,2,3 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഡിസംബര്‍ 02 വൈകിട്ട് 6.15 മുതല്‍ ലദീഞ്ഞോടുകൂടി ആരംഭിക്കുന്ന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഡിസംബര്‍ 02 ശനിയാഴ്ച രാവിലെ 7 മണിക്ക് റവ.ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന. വൈകിട്ട് 6.15 ന് സിമിത്തേരി പളളി പന്തലില്‍ ലദീഞ്ഞ് തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 8.15 ന്‌ വെരി.റവ.ഫാ.ഷാജി പൂത്തറ വചന സന്ദേശം നല്‍കും. തുടര്‍ന്ന് വേസ്പര, പരി.കുര്‍ബാനയുടെ ആശീര്‍വാദം.

പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 03 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. ജെഫിന്‍ ഒഴുങ്ങാലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.സനീഷ് മാവേലില്‍ (CMI), ഫാ.നിഷാദ് ആലകളത്തില്‍ (OFM Cap), ഫാ.എബി കിഴക്കേകുറ്റ് (OFM Cap), ഫാ.ജിനു മാന്തിയില്‍, എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ.എബി കിഴക്കേകുറ്റ് (OFM Cap) വചന സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം (ഫാ.ലിന്റോ കാട്ടുപറമ്പില്‍).

Previous articleതിരുഹൃദയത്തണലിൽ പുതുമനിറഞ്ഞ സീനിയേഴ്സ് സംഗമം
Next articleകിടങ്ങൂര്‍: കുമ്പുക്കൽ കെ.എം. തോമസ് | Live Funeral Telecast Available

Leave a Reply