Home യൂറോപ്പ് | ഗൾഫ് | ഓഷിയാന KCC- UAE യുടെ രജത ജൂബിലി സംഗമം ഡിസംബര്‍ 2 ന്‌

KCC- UAE യുടെ രജത ജൂബിലി സംഗമം ഡിസംബര്‍ 2 ന്‌

907
0

ദുബായ് ആതിഥ്യമരുളുന്ന kcc uae സംഗമം അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്യും. ദുബായ് കുടുംബ നാഥന്‍ ലൂക്കോസ് എരുമേലിക്കര അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. KCC UAE ചെയര്മാന് മനു എബ്രഹാം നടുവത്തറ uae യിലെ വിവിധ യൂണിറ്റുകളിലെ കുടുംബനാഥന്മാര്‍ തുടങ്ങിയര്‍ പങ്കെടുക്കും. ഡിസംബര്‍ 2nd നു ദുബായ് crown പ്ലാസ ഹോട്ടലില്‍ വെച്ച് നടക്കുന്ന സംഗമത്തിലേക്കു uae യിലെ എല്ലാ ക്‌നാനായക്കാരെയും സ്വാഗതം ചെയ്യുന്നതായി സംഗമം ജനറല്‍ കണ്‍വീനര്‍ വിന്‍സെന്റ് വലിയവീട്ടില്‍ അറിയിച്ചു. 25 ആം വാര്‍ഷികം ആഘോഷിക്കുന്ന കെസിസി യുഎഇ യുടെ രജത ജൂബിലി ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായ ചടങ്ങില്‍ അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെയും, ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെയും സാന്നിധ്യത്തില്‍ യുഎഇയിലെ ക്‌നാനായ സമുദായത്തിന്റെ ഉയര്‍ച്ചയ്ക്കായി പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു കൊണ്ട് രജതം 23 – ക്‌നാനായ ജനതയുടെ മുന്നേറ്റം എന്ന പേരില്‍ യു എ യിലെ എല്ലാ ക്‌നാനായ മക്കളേയും ഒന്നിച്ചു നിര്‍ത്തി കൊണ്ടുള്ള പ്രോഗ്രാമുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീയറിന്റെ പ്രകാശനവും ഉണ്ടായിരിക്കും.

Previous articleചിക്കാഗോ മോർട്ടൻ ഗ്രോവ് സെ.മേരീസ് ഇടവകയിൽ ക്രിസ്മസ് കരോളിന് ഉജ്ജ്വല തുടക്കം
Next articleകൈപ്പുഴ: അമലഗിരി തൊടുകയില്‍ ഫിലിപ്പ് ജോസഫ് (ഷാജി) | Live Funeral Telecast Available

Leave a Reply