Home ഇന്ത്യൻ വാർത്തകൾ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വനിതാ ദിനാചരണം സംഘടിപ്പിച്ചു

ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വനിതാ ദിനാചരണം സംഘടിപ്പിച്ചു

378
0

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനം സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തടിയൻപാട് മരിയസദൻ അനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷ പരിപാടികൾ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജി ഡി എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജിജി വെളിഞ്ചായിൽ വനിതാ ദിന സന്ദേശം നൽകി. പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, മിനി സണ്ണി, എൽസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. ജി ഡി എസ് പ്രൊജക്റ്റ് കോ- ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു വനിതാ ദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി.

Previous articleകെ.സി.സി.എന്‍.എ ഭവനദാന പദ്ധതി- നിര്‍മ്മാണം ആരംഭിച്ചു
Next articleസ്ത്രീ-പുരുഷ സമത്വം ലോകന്മയ്ക്ക് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍.എം.പി

Leave a Reply