തലശ്ശേരി ബ്രണ്ണൻ കലോത്സവവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹം രക്ഷയുടെ പ്രതീകമായ വിശുദ്ധ കുരിശിനെയും പവിത്രമായ വിശുദ്ധ കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് SFI സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുന്ന, മത വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികൾ ക്രൈസ്തവ യുവജനങ്ങളായ ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല. കുരിശിനെ അവഹേളിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ SFI നീക്കം ചെയ്തേ മതിയാവൂ. മേലിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കപ്പെടാൻ പാടില്ല. ഈ സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരി SP യ്ക്ക് കെ.സി.വൈ.എൽ സംഘടന പരാതി സമർപ്പിച്ചു.
കെ.സി.വൈ.എൽ
കോട്ടയം അതിരൂപത











