കോട്ടയം: കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായി 1972 ല്‍ സ്ഥാപിതമായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിനത്തോടനുബന്ധിച്ച് അതിരൂപതാതല ജന്മദിനീഘോഷങ്ങള്‍ നവംബര്‍ 3 ന് ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ, സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി, വൈസ് പ്രസിഡന്റുമാരായ മറിയാമ്മ തോമസ്, പെണ്ണമ്മ ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും.സംഗമത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.











