തെള്ളകം: ഇന്ത്യയിലെ ആദ്യത്തെ ടെലിമെഡിസിനൽ AI അടിയന്തര വിഭാഗം (ED) ഓൺ വീൽസ്, “C RATS AI,” അവതരിപ്പിച്ച് കാരിത്താസ് ആശുപത്രി ആരോഗ്യരംഗത്ത് ഒരു പുതു വിപ്ലവത്തിന് തുടക്കം കുറിച്ചു. ഒക്ടോബർ 28 ശനിയാഴ്ച കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കേരള സഹകരണ-റജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ പദ്ധതി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ഇതോടൊപ്പം തന്നെ Caritas Rats AI അപ്പ്ലിക്കേഷന്റെ പ്രകാശനം, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ശ്രീ. ജി. ആനന്ദകൃഷ്ണൻ നിർവഹിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന C RATS AI ഉപയൊഗിച്ച് ഹെൽത്‌കെയർ പ്രൊഫഷണലുൾക്ക് ദൂരെ നിന്ന് രോഗികളെ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും രോഗനിർണയം നടത്താനും കഴിയുന്നതാണ് . കൂടാതെ റിയൽ-ടൈം ലൊക്കേഷൻ ട്രാക്കിംഗിലൂടെ വിവരങ്ങൾ അറിയിച്ചുള്ള ചികിത്സയും ഇതിൽ സാധ്യമാണ്. ഈ വിപ്ലവകരമായ പദ്ധതി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗി പരിചരണം മെച്ചപ്പെടുത്തുവാനും കൂടുതൽ മെച്ചപ്പെട്ട ഒരു ആരോഗ്യ പരിസ്ഥിതി വളർത്തിയെടുക്കാനും സഹായിക്കുംക്കുമെന്ന് ശ്രീ വി.എൻ വാസവൻ പറയുകയുണ്ടായി കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാദർ ബിനു കുന്നത്ത് ജോയിൻ ഡയറക്ടർമാരായ ഫാ.ജോയ്‌സ് നന്ദിക്കുന്നേൽ , ഫാ.സ്റ്റീഫൻ തേവാർപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.











