കണ്ണൂർ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ 2023-24 പ്രവർത്തന വർഷത്തിലെ റീജൺതല കലാമത്സരം കണ്ണൂർ ശ്രീപുരം ബറുമറിയം പസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. മലബാറിലെ നാല് മേഖലകളിൽ നിന്നും 250 ഓളം മിഷ്നറി മാർ മത്സരത്തിൽ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ മേഖല തലത്തിൽ രാജപുരം, മടമ്പം ഫറോനകൾ യഥാക്രമം ഒന്നും, രണ്ടും, സ്ഥാനങ്ങൾ കരസ്ഥമാക്കുകയും പെരിക്കല്ലൂർ മേഖല മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ഒക്ടോബർ 23 ന് രാവിലെ 9.30 ന് റീജൺ ഡയറക്ടർ ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ മിഷൻ പതാക ഉയർത്തി തുടർന്ന് മിഷൻ പ്രയറും ഉദ്ഘാടന സമ്മേളനനവും നടത്തപ്പെട്ടു പസ്റ്ററൽ സെന്ററൽ ഡയറക്ടർ റവ.ഫാ. ജോയി കട്ടിയാങ്കൽ ഉദ്ഘടനം ചെയ്യുകയും . CML കണ്ണൂർ റീജൺ പ്രസിഡന്റ് ശ്രീ. ബിനീത് വിൽസൻ അടിയായിപ്പള്ളിയിൽ അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. തുടർന്ന് കലാ മത്സരങ്ങൾ തുടങ്ങി. പരിചമുട്ട് കളി, മാർഗം കളി, നടോടി നൃത്തം ബൈബിൾ ദൃശ്യാവതരണം, സംഘഗാനം തുടങ്ങി വിവധ കലാ മത്സരങ്ങളിൽ നാലു മേഖലകളിലെ പ്രതിഭകൾ മാറ്റൊരച്ചപ്പോൾ കാണികൾക്ക് ഒരു വിരുന്ന് തന്നെയായിരുന്നു കണ്ണൂർ റീജൺ മിഷൻ കലോത്സവം 2023.











