കാലടി ശ്രീ ശങ്കര കോളേജില്‍ നടന്ന എം.ജി സര്‍വകലാശാല വനിത കബഡി ചാമ്പ്യന്‍ഷിപ്പില്‍ ബിസിഎമ്മിന് കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ ശ്രീ ശങ്കര കോളേജിനെയാണ് ബിസിഎം ഫൈനലില്‍ തോല്പിച്ചത്. കഴിഞ്ഞ പന്ത്രണ്ടു കൊല്ലത്തില്‍ പത്തു തവണയും ബിസിഎം ആയിരുന്നു ജേതാക്കള്‍. ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കോളേജിലെ അഞ്ചു കുട്ടികള്‍ക്കു സര്‍വകലാശാല ടീമിലേക്കു സെലെക്ഷന്‍ ലഭിച്ചു.











