മൂന്നുദിവസത്തെ AKCC വാർഷിക കുടുംബമേള, ഹംഗറിയിലെ സോപ്രോൺ നഗരത്തിലെ, സീസ്റ്റാ ഹോട്ടലിൽ നടത്തപ്പെട്ടു. വിവിധ ഉല്ലാസ പരിപാടികൾക്കൊപ്പം, പ്രാർത്ഥനാ കൂട്ടായ്മയും, ചർച്ചകൾ, യോഗ, മത്സരങ്ങൾ, ഫിറ്റ്നസ്, നീന്തൽ, എന്നിങ്ങനെ മുതിർന്നവർക്കും കുട്ടികൾക്കും ഉല്ലസിക്കാൻ കഴിയുന്ന വിവിധ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു കുടുംബമേള. നാട്ടിൽ നിന്നും പഠിക്കാനായി എത്തിയ ജിജോ ഇലവുങ്കചാലിൽ അച്ചനും, ബ്രദർ റോബിൻ കൂവപ്പള്ളിയും കുട്ടികളും യുവാക്കളുമായി അനുഭവങ്ങൾ പങ്കുവച്ച് വിവിധ ഗെയിമുകളിൽ പങ്കെടുത്തത് എല്ലാവർക്കും കൂടുതൽ ഉർജ്ജം നൽകി. കൂടുംബമേളുടെ സുഖമമായ നടത്തിപ്പിന്, ടൂർ കോർഡിനേറ്റർ വിൽസൻ പോളക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടിജി കോയിത്തറ, വിവിധ ഗെയിമുകൾ നടത്തുന്നതിനു കമ്മറ്റിക്കാരും നേതൃത്വം നൽകി. മാസത്തിൽ ഒരിക്കൽ നടത്തുന്ന ക്നാനായ കമ്യൂണിറ്റി കുർബാനയുടെ സമയക്രമം, വിയന്നായിലെ സീറോ മലബാർ സമൂഹവുമായുള്ള സഹകരണം, സ്ഥിരമായി ഒരു പള്ളിയിൽ ഈ കുർബാന നടത്തുന്നതിൻ്റെ സാധ്യതകൾ, വിയന്നാ അതിരൂപത നൽകുന്ന സഹായ സഹകരണങ്ങൾ, മുതലായ കാര്യങ്ങൾ, AKCC പ്രിസിഡൻ്റ് എബ്രാഹം കുരുട്ടുപറമ്പിൽ, ലിറ്റർജി കോർഡിനേറ്റർ സ്റ്റീഫൻ പുത്തൻപുരയിൽ കോറുമഠം, കിഡ്സ് ക്ലബ് പ്രസിഡൻ്റ് ജിബു ചിറ്റേട്ട്, ഫാദർ ജിജോ ഇലവുങ്കചാലിൽ എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചർച്ചകൾ നടത്തി. തദവസരത്തിൽ സഭാ സമുദായത്തിനു അനുയോജ്യവും, ഏവർക്കും സ്വീകാര്യവുമായ കാര്യങ്ങളിൽ തീരുമനത്തിൽ എത്തി.
ഓസ്ട്രീയൻ ക്നാനായ സമുഹത്തിൽ നിലവിലുള്ള Kids Clubs, KCYL, Mother’s/women’s forum എന്നീ കൂട്ടായ്മയോടൊപ്പം, സമുദായ അംഗങ്ങളിൽ പ്രാർത്ഥനയും ആത്മീയതയും കൂടുതൽ പരിപോഷിപ്പിക്കാൻ ക്നാനായ കാത്തലിക് മിഷൻ മിനിസ്ട്രിയും (KCMM) കുടുംബമേളയിൽ തുടക്കംകുറിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ആഹ്വാനം ചെയ്തതുപോലെ, ക്നാനായ സമുദായത്തിൻ്റെ ഉന്നമനത്തിനും ഐക്യത്തിനുമായി പ്രാർത്ഥനകൾ, കൊന്ത നമസ്കാരങ്ങൾ, കുരിശിൻ്റെ വഴി, തീർത്ഥാടനങ്ങൾ തുടങ്ങീ ഭക്തിമാർഗ്ഗങ്ങൾ KCMM കൂട്ടായ്മയിൽ നടത്തപ്പെടും. ഒക്ടോബർ ഒന്നു ഞായറാഴ്ച്ച വൈകിട്ടു നടന്ന കുർബാനയിൽ, വിയന്നാ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ യൂറി കൊളോസോ, ഫാദർ ജിജോ ഇലവുങ്കച്ചാലിനേയും ബ്രദർ റോബിനേയും ക്നാനായ സമൂഹത്തിന് ഔദ്യോഗികമായി പരിചയപ്പെടുത്തി. ക്നാനായ സമുദായഅംഗവും, ഇപ്പോൾ അൾജീരിയ- ട്യുണേഷ്യയിലെ വത്തിക്കാൻ പ്രതിനിധി ന്യൂൺഷ്യൊ ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ പിതാവ് കുർബാനയിൽ മുഖ്യ കാർമ്മികൻ ആയിരുന്നു. പിതാവ് തൻ്റെ പ്രസംഗത്തിൽ, വികാരി ജനറാളിനും, വിയന്നാ അതിരൂപതാ അധ്യക്ഷൻ കർദ്ദിനാൾ കീസ്റ്റോഫ് ഷോൻബ്രൂണിനും ക്നാനായ സമുദായത്തിന്റെ പേരിലും, കോട്ടയം രൂപതയുടെ പേരിലും, പ്രത്യേകിച്ച്, അഭിവന്ദ്യ മുലക്കാട്ടു മത്രാപ്പോലീത്തയുടെ പേരിലും നന്ദി അറിയിച്ചു. സീറോ മലബാർ സഭയ്ക്കും ക്നാനായ സമുദായത്തിനും വിയന്നാ അതിരൂപതയിൽ നിന്നും ലഭിക്കുന്ന പരിഗണനയിലും, സഹായ സഹകരണങ്ങൾക്കും പിതാവ് നന്ദി പറയുന്നതോടൊപ്പം, വിയന്നാ അതിരൂപതയും ആയിട്ട്, ഉറച്ച സ്നേബന്ധത്തിലും, സഹകരണത്തിലും ഇനിയും പോകണമെന്ന് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഓസ്ട്രിയായിലെ ക്നാനായ സമൂഹത്തിന്റെ സഭയോടു ചേർന്നുള്ള കൂട്ടായ്മ വളരെ സ്ലാഘനീയവും, മാതൃകനിറഞ്ഞതുമാണെന്നു ഡാക്കിൻ്റെ(DACH- ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ) ഡയറക്ടറും,ജർമ്മനിയിലെ കെ സി വൈ ൽ ൻ്റ ചാപ്ളെയിനും, സ്വിറ്റ്സർലണ്ടിൽ ദീർഘനാളായി സേവനം ചെയ്യുന്ന, ബിനോയ് കൂട്ടനാൽ അച്ചൻ അഭിപ്രായപ്പെട്ടു. AKCC കൂട്ടായ്മയിലും, കുർബാനയിലും പങ്കെടുക്കുന്നതിന്റെ സന്തോഷം ബിനോയിച്ചൻ സമുദായ അംഗങ്ങളുമായി പങ്കിട്ടു. ക്നാനായ സമൂഹത്തിന് കുർബാന അർപ്പിക്കുന്നതിനായി നിലവിൽ ലഭിച്ചിരിക്കുന പള്ളിയിൽ നിന്നും ജർമ്മനിയിലേക്ക് ട്രാൻസ്ഫർ ആയി പോകുന്ന കാർമ്മലീത്തൻ സഭാഗമായ സിറിയക്കച്ചന് ക്നാനായ സമുദായത്തിന്റെ പേരിൽ സ്നേഹോപഹാരം മെത്രാപ്പോലീത്ത നൽകി. വികാരി ജനറൽ മോൺസിഞ്ഞോർ യൂറി കോളോസൊ തൻ്റെ പ്രസംഗത്തിൽ, സീറോ മലബാർ സഭയുമായുള്ള കൂട്ടായ പ്രവർത്തം, ഒരു ക്നാനായ പുരോഹിതനേയും ഡീക്കനേയും ഇവിടെ പഠിക്കാൻ കൊണ്ടുവരുന്നതിന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ടു പിതാവു നടത്തിയ ഇടപെടലുകൾ, സീറോ മലബാർ സഭയും വിയാന്നാ അതിരൂപതയുമായുള്ള ഊക്ഷ്മളമായ ബന്ധം, ഇനിയും വരാൻ പോകുന്ന ഇത്തരും മിഷനുകൾ, ക്രൈസ്തവ സഭാ-വിശ്വാസ വളർച്ചയിൽ കുടുംബങ്ങളുടെ പ്രാധാന്യം, മുതലായ കാര്യങ്ങൾ വിശദമായി പരാമർശിച്ചു. ഇനിയുമുള്ള അവസരങ്ങളിൽ, ജിജോ അച്ചൻറെ സേവനങ്ങൾ ഓസ്ട്രീയായിലെ ക്നാനായ സമുദായത്തിനും, സീറോ മലബാർ സഭയ്ക്കും എങ്ങനെ ഉപകാരപ്രദമാക്കാം എന്ന് കൂടിയാലോചന നടത്തണമെന്ന് അഭിവന്ദ്യ വയലിങ്കൽ പിതാവ് ആവശ്യപ്പെട്ടു.
നമ്മുടെ കുടുംബ ബന്ധങ്ങൾ സുദൃഢമാക്കുന്നതിന് വേണ്ടിയും, സഭ- സമുദായ കൂട്ടായ്മകൾ ഹൃദ്യമാക്കുന്നതിനും എല്ലാവിധ പ്രവർത്തനങ്ങളും സഹായവും സഹകരണവും നടത്തുമെന്നു ജിജൊ അച്ചൻ ഉറപ്പുനൾകി. വരുംകാലങ്ങളിൽ സാധിക്കുന്ന സമയങ്ങളിൽ ജിജോ അച്ചൻ്റേയും ബ്രദർ റോബിൻ്റേയും സേവനവും സ്നേഹവും ക്നാനായ സമൂഹത്തിൽ ഉണ്ടാകുന്നതിൽ ക്നാനായ സമൂഹവും വളരെ സന്തോഷത്തിലാണ്.
അനുഗ്രഹീതമായ ഈ മഹനീയ മുഹൂർത്തത്തിൽ, നമ്മോടൊത്ത് ഈ സന്തോഷത്തിൽ പങ്കുചേരാനും, മുഖ്യകാർമികനായി ബലി അർപ്പിക്കാനും അഭിവന്ദ്യ മാർ കുര്യൻ മാത്യു വയലുങ്കൽ പിതാവും, സഹകാർമികരായി സമുദായത്തിനും സഭക്കും പിന്തുണ നൽകുന്ന വികാരി ജനറൽ യൂറി കോളോസാ, ബിനോയ് കൂട്ടിനാൽ അച്ചൻ, എന്നിവരുടെ സാന്നിദ്ധ്യം ഓസ്ടിയായിലെ ക്നാനായ സമുദായത്തിന് പ്രത്യേക ഊർജ്ജവും ഉണർവ്വും ആവേശവും പകർന്നു. AKCC യുടെ കൂട്ടായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ കമ്മറ്റിക്കാരായ സെൻ്റ് കുര്യാക്കോസ് റ്റീം ഉം, വളരെ ഭക്തിയിലും ഇമ്പവുമായും കുർബാനയ്ക്കുള്ള ക്വയർ നു നേതൃത്വം വഹിച്ച എലിസബത്ത് കോയിത്തറയ്ക്കും ടീമിനും അഭിനന്ദനം അർഹിക്കുന്നു.
AKCC പ്രസിഡൻ്റ് എബ്രാഹം കുരുട്ടുപറമ്പിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, ഓസ്ട്രിയായിലെ ക്നാനായ സമൂഹം സീറോ മലബാർ സഭയുടെ ഭാഗമാണെന്നും, വീയന്നാ അതിരൂപത നൽകുന്ന സഹായ സഹകരണങ്ങളിൽ AKCC കൃതാർത്ഥരാണന്നും, തുടർന്നും നല്ല ബന്ധത്തിൽ പ്രവർത്തിക്കുമെന്നും, ഭാവിയിൽ യാതൊരു അനാവശ്യ ആശങ്കകൾക്കും അടിസ്ഥനമില്ലെന്നും അറിയിച്ചു. കുർബാനയ്ക്ക് ശേഷം സ്നേഹവിരുന്നും നടത്തപ്പെട്ടു.













