Home ഇന്ത്യൻ വാർത്തകൾ സ്വാശ്രയസംഘ ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

സ്വാശ്രയസംഘ ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

418
0

കോട്ടയം: അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയസംഘ ഫെഡറേഷന്‍ ഭാരവാഹികളുടെ മീറ്റിംഗ് സംഘടിപ്പിച്ചു. നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മുന്നൊരുക്കമായി ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ ഭാരവാഹികളും വോളണ്ടിയേഴ്‌സും മേഖലാ കോര്‍ഡിനേറ്റേഴ്‌സും മീറ്റിംഗില്‍ പങ്കെടുത്തു. മീറ്റിംഗിനോടനുബന്ധിച്ച് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടനുബന്ധിച്ച് നടത്തേണ്ട വിവിധങ്ങളായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

Previous articleകുറുമുള്ളൂർ : മനപറമ്പില്‍ (പാടികുന്നേല്‍) പി. സി. കുര്യാക്കോസ്
Next articleകെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Leave a Reply