കടുത്തുരുത്തി : വലിയ പള്ളിയെക്കുറിച്ചുള്ള ഡോക്യൂമെനന്‍്ററിയും ചരിത്ര പുസ്തകവും പ്രകാശനം ചെയ്തു. ഫാ. എബ്രഹാം പറമ്പേട്ടിന്‍്റെ അധ്യക്ഷതയില്‍ കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഡോക്യുമെന്‍്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍്ററിയാണ് പ്രകാശനം ചെയ്തത്. ഇതിന്‍്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് അബ്രാഹം മാത്യു മുണ്ടകപ്പറമ്പിലാണ്. ഡോക്യുമെന്‍്ററിയുടെ നിര്‍മ്മാണത്തിനായി ത്യാഗപൂര്‍വ്വം സേവനം ചെയ്തവരെ ഫാ. എബ്രഹാം പറമ്പേട്ട് ഉപഹാരം നല്‍കി ആദരിച്ചു. ഡോക്യുമെന്‍്ററി പ്രദര്‍ശനത്തെ തുടര്‍ന്നുള്ള മീറ്റിങ്ങില്‍ അബ്രാഹം മാത്യു മുണ്ടകപ്പറമ്പില്‍, മാത്യു സിറിയക് പടപുരക്കല്‍ എന്നിവര്‍ രചിച്ച പള്ളിയുടെ ചരിത്ര പുസ്തകങ്ങള്‍ പ്രൊഫ. കുര്യാസ് കുമ്പളക്കുഴി, കെ. സി. വൈ. എല്‍. അതിരൂപത പ്രസിഡന്‍്റ് ലിബിന്‍ ജോസ് പാറയില്‍, ജ്രിന്‍സി എലിസബത് എന്നിവര്‍ പ്രകാശനം ചെയ്തു.
ഫാ. എബ്രഹാം പറമ്പേട്ടിന്‍്റെ നേതൃത്വത്തില്‍ ഏറ്റെടുത്തു നടത്തിയ ഈ ഉദ്യമത്തെ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പ്രശംസിച്ചു. ചരിത്ര പ്രാധാന്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതിന്‍്റെ ആവശ്യകതയെ പറ്റി കടുത്തുരുത്തി എം എല്‍ എ അഡ്വ. മോന്‍സ് ജോസഫ് സംസാരിച്ചു. കടുത്തുരുത്തി വലിയപള്ളി കേരള സഭയുടെ തന്നെ കേന്ദ്രമാകേണ്ടതാണെന്നു, അതിന് തക്കതായ പാരമ്പര്യവും പൈതൃകവും പള്ളിക്ക് ഉണ്ടന്നും പ്രൊഫ.ര്‍ കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ജിന്‍സി എലിസബത്ത് , അസിസ്റ്റന്‍്റ് വികാരി ഫാ. സന്തോഷ് മുല്ല മംഗലത്ത്, അബ്രാഹം മാത്യു മുണ്ടകപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.











