മാറിക: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ സിബി SVM (74) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (28.07.2023) ഉച്ചകഴിഞ്ഞ് 2 മണിക്ക് മാറിക വിസിറ്റേഷന്‍ മഠം ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. മാറിക ഇല്ലിക്കാട്ടില്‍ പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മേരിക്കുട്ടി, ത്രേസ്യാമ്മ, പരേതയായ അന്നമ്മ. കോട്ടയം മെഡിക്കല്‍ കോളേജ്, കോട്ടയം ജില്ലാ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ്, കിടങ്ങൂര്‍ കൊച്ചു ലൂര്‍ദ്ദ് ആശുപത്രി, കാരിത്താസ് ആശുപത്രി, ഖാണ്ട്‌വാ വന്ദനാഭവന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പരേത നേഴ്‌സായും അഡ്മിനിസ്‌ട്രേറ്ററായും ശുശ്രൂഷചെയ്തിട്ടുണ്ട്. സെന്റ് ആന്‍സ് കോട്ടയം, ആര്‍പ്പൂക്കര, കിടങ്ങൂര്‍, ഖാണ്ട്‌വാ, കാരിത്താസ് കോണ്‍വെന്റ് എന്നീ മഠങ്ങളിലും കാരിത്താസ് വിയാനി ഹോമിലും സേവനം ചെയ്തിട്ടുണ്ട്. മൃതദേഹം വെളളിയാഴ്ച (28.07.2023) രാവിലെ 9.30 ന് മാറിക വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ടുവരും.











