Home ഇന്ത്യൻ വാർത്തകൾ ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ വികസനത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്ത ജനകീയ നേതാവ് – മാര്‍ മാത്യു...

ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ വികസനത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്ത ജനകീയ നേതാവ് – മാര്‍ മാത്യു മൂലക്കാട്ട്

727
0

കോട്ടയം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യുമൂലക്കാട്ട് അനുശോചിച്ചു. കേരളത്തിന്റെ വികസനത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്ത ജനകീയ നേതാവായിരുന്നു തികഞ്ഞ ദൈവവിശ്വാസി കൂടിയായ അദ്ദേഹം. മത്സ്യം എപ്പോഴും വെള്ളത്തില്‍ കിടക്കുന്നതുപോലെ എപ്പോഴും ജനമധ്യത്തില്‍ ആയിരിക്കുവാനും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനുമാണ് അദ്ദേഹം പരിശ്രമിച്ചത്. ജനസാന്നിധ്യമില്ലാത്ത ഒരു ജീവിതം അദ്ദേഹത്തിനു അചിന്ത്യമായിരുന്നു. ജനകീയ പ്രശ്നങ്ങളിലും കേരളത്തിന്റെ വികസന വിഷയങ്ങളിലും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുകയും വ്യക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത വ്യക്തി എന്ന നിലയില്‍ കേരളം അദ്ദേഹത്തെ എന്നും ആദരവോടെ അനുസ്മരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോട്ടയം അതിരൂപതയോടും അദ്ദേഹം അടുത്ത ബന്ധവും അടുപ്പവും എക്കാലത്തും കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.

Previous articleഉഴവൂര്‍: ചേറ്റുകുളം കുളക്കാട്ട് എന്‍. എം മത്തായി | Live Funeral Telecast Available
Next articleഇരവിമംഗലം: പാലച്ചുവട്ടിൽ ഔസേഫ് ചാക്കോ | Live Funeral Telecast Available

Leave a Reply