Home ഇന്ത്യൻ വാർത്തകൾ “ഭഗവാൻ ദാസന്റെ രാമരാജ്യം” ജൂലൈ 21ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു

“ഭഗവാൻ ദാസന്റെ രാമരാജ്യം” ജൂലൈ 21ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു

795
0

ഉഴവൂർ സ്വദേശിയും ഖത്തർ പ്രവാസിയും ആയ റെയ്സൺ കല്ലടയിൽ റോബിൻ റീൽസിന്റെ ബാനറിൽ നിർമ്മിച്ച് റഷീദ് പറമ്പിൽ സംവിധാനം ചെയ്ത “ഭഗവാൻ ദാസന്റെ രാമരാജ്യം “2023 ജൂലൈ 21 ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിൽ പ്രശസ്ത സിനിമാ താരങ്ങളായ ടി. ജി രവി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നിയാസ് ബക്കർ, പ്രശാന്ത് മുരളി, ഉഴവൂർ സ്വദേശി സ്റ്റീഫന്‍ ചെട്ടിക്കന്‍ എന്നിവർക്കൊപ്പം നായികാ നായകൻമാരായി നന്ദനാ രാജനും, അക്ഷയ് രാധാകൃഷ്ണനും എത്തുന്ന ചിത്രത്തിൽ നൂറോളം താരങ്ങൾ അണിനിരന്നിട്ടുണ്ട്. ഷിഹാബ് ഓങ്ങല്ലൂർ ന്റെ ഛായാഗ്രഹണ മികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ഫെബിൻ സിദ്ധാർത്ഥ് ആണ്. സരിഗമ മലയാളം യൂറ്റ്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും, ട്രെയ്ലറും എറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചിത്രം ഒരു പൊളിറ്റിക്കൽ സറ്റയറാണ്. പാലക്കാടൻ ഗ്രാമപ്രദേശങ്ങളുടെ പ്രകൃതി ഭംഗി മുഴുവൻ ഒപ്പിയെടുത്ത വിഷ്വലുകളും ചടുലമായ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

Previous articleഫാ. വിനീഷ് ജോസ് തറയിലിന് കായിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്
Next articleചാമക്കാല: എളമ്പാശ്ശേരില്‍ എ.ജെ ചാക്കോ | Live Funeral Telecast Available

LEAVE A REPLY