വനശാസ്ത്ര പഠനത്തിനുള്ള ഹെർബർട്ട് ആൻഡ് ജെന്നറ്റ്ഹാൾ സ്കോളർഷിപ്പ് നേടിയ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട രണ്ടാം വർഷ മാസ്റ്റേഴ്സ് വിദ്യാർത്ഥിനി സുരഭി ലൂക്കോസ്. ഇന്ത്യൻ രൂപയിൽ 2,35,000 മാണ് സ്കോളർഷിപ്പ്. കേരള കാർഷിക സർവകലാശാലയിൽ നിന്നു ഫോറസ്ട്രിയൽ ബിരുദം നേടിയ ശേഷം കാനഡയിൽ തുടർ പഠനം നടത്തുന്നതിനിടെയാണ് ബ്രിട്ടീഷ് കൊളംബിയ വനം മന്ത്രാലയത്തിൻ്റെ പുരസ്കാരം. ഡൽഹിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയക്കിയ സുരഭി മാറിക ഇടവക കണ്ണാംപടത്തിൽ ലൂക്കോസിൻ്റെയും സുജ (ഏലംതാനത്ത്) യുടെയും മകളാണ്.












