ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ക്‌നാനായ കത്തോലിക്ക വിശ്വാസികള്‍ തങ്ങളുടെ ഇഴയടുപ്പത്തിലൂടെ സൗഹൃദം പുതുക്കാന്‍ മുന്‍കാലങ്ങളിലേതുപോലെ ഈ വര്‍ഷവും സംഗമിക്കുന്നു. ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ 2023 ജൂലൈ 9-ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഹൗസ് ഖാസ് സഹോദയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും ക്‌നാനായ കത്തോലിക്കര്‍ക്കുവേണ്ടി ‘മെനോറ- ഡല്‍ഹി ക്‌നാനായ സംഗമം 2k23’ നടത്തപ്പെടുന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ഈ സംഗമം അനുഗ്രഹിക്കപ്പെടുന്നു. ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ ഭാരവാഹികള്‍, വൈദികര്‍, സിസ്റ്റേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഈ സംഗമം വന്‍ വിജയമാക്കാന്‍ ഡല്‍ഹി-NCR യില്‍ ഉളള എല്ലാ ക്‌നാനായ സമുദായ അംഗങ്ങളെ സംഗമനഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.











