Home അമേരിക്കൻ വാർത്തകൾ കൃതജ്ഞതയുടെ കൂട്ടായ്മ ഒരുക്കി ഡാളസ് ഇടവക സീനിയർ മിനിസ്ട്രി

കൃതജ്ഞതയുടെ കൂട്ടായ്മ ഒരുക്കി ഡാളസ് ഇടവക സീനിയർ മിനിസ്ട്രി

144
0

ഡാളസ് ക്രിസ്‌തുരാജൻ ക്നാനായ കത്തോലിക്ക ഇടവക സിനിയർ മിനിസ്‌ട്രി ഹൃദ്യവും ഊഷ്‌മളവുമായ കൃതജ്ഞതയുടെ കൂട്ടായ്‌മ ഒരുക്കി.കൃതജ്ഞതാബലി ഫാ.സോജൻ കിഴക്കേൽ അർപ്പിച്ച് സന്ദേശം നൽകി.തുടർന്ന് നടന്ന കൂട്ടായ്മ വികാരി ഫാ.ബിൻസ് ചേത്തലിൽ ഉദ്‌ഘാടനം ചെയ്ത് കൂട്ടായ്‌മയുടെ സന്ദേശം നൽകി.സിനിയർ മിനിസ്ട്രി പ്രസിഡൻ്റ് ശ്രീ തിയോഫിൽ ചാമക്കാല സീനിയർ ജൂനിയർ എന്നതിനെ കുറിച്ച് ഹൃദ്യമായി ചിന്തകൾ പങ്കുവെച്ചു.സിനിയർ ഗ്രൂപ്പ് അംഗവും കഥാകൃത്തുമായ ജോസ് ഓച്ചാലിന് പ്രത്യേകം ആദരവ് അർപ്പിച്ചു. തുടർന്ന് വിവിധ ചർച്ചകളും ആസ്വാദ്യകരമായ സ്നേഹവിരുന്നും നടത്തപ്പെട്ടു.

Previous articleകുറുപ്പന്തറ: ഡായി കണ്ടാരപ്പള്ളിൽ (65)
Next articleഹൂസ്റ്റൺ: ലിൻസി ചുമ്മാർ മെച്ചേരിൽ (60) | Live Wake & Funeral Service Available

LEAVE A REPLY