Home ഇന്ത്യൻ വാർത്തകൾ ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

140
0

തിരുവനന്തപുരം: കോട്ടയം എജ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളെ പങ്കെടുപ്പിച്ച് 65 വര്‍ഷത്തിലേറെയായി നടത്തിവരുന്ന ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ (BCM) ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ 75-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ലോഗോ പ്രകാശനം നടത്തിയത്.
ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ചുമതലയുള്ള കല്ലറ സെന്റ് തോമസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം നിര്‍വഹിച്ചു. കോട്ടയം എജ്യുക്കേഷന്‍ ഏജന്‍സി കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. സൈമണ്‍ പുല്ലാട്ട്, സ്‌കൂള്‍ മാനേജര്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കെ. ബിനിമോന്‍ എം.എല്‍.എ., സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു, തിരുവനന്തപുരം സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. നിതിന്‍ പുളിഞ്ചാക്കല്‍, സ്‌കൂള്‍ കായികാധ്യാപകന്‍ ഷാരു സോജന്‍, അധ്യാപകരായ ജോമി ജെയിംസ്, അലക്‌സ് ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleBCM ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Next articleകരിപ്പാടം : വടകര, മുണ്ടക്കപ്പറമ്പിൽ അബ്രഹാം

LEAVE A REPLY