മാനന്തവാടി: ക്നാനായ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാർ മേഖലയിലെ സഹകാരി സംഗമം, അംഗങ്ങളുടെ കുട്ടികളിൽ 10th, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+, A1 ലഭിച്ചവർക്ക് ക്യാഷ് അവാർഡ് ദാനം എന്നിവ മാനന്തവാടി പാവന പാസ്റ്ററൽ സെന്റർ ഹാളിൽ വെച്ച് നടത്തി. സൊസൈറ്റി ചെയർമാൻ ശ്രീ. ബിനോയി മാത്യു ഇടയാടിയിലിന്റെ അധ്യക്ഷതയിൽ പാവന പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. അഡ്വ. സ്റ്റീഫൻ ചീക്കപ്പാറയിൽ ഉദ്ഘാടനം ചെയ്തു. ക്നാനായ സൊസൈറ്റി ഡയറക്ടർ ഡോ. സ്റ്റീഫൻ ജോർജ് Ex.MLA മുഖ്യപ്രഭാഷണവും പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന ചർച്ച് വികാരി ഫാ. ജോർജ് കപ്പുകാലയിൽ അനുഗ്രഹപ്രഭാഷണവും നടത്തി. അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം പുതുശ്ശേരി സെന്റ് തോമസ് ചർച്ച് വികാരി ഫാ.റ്റോബി ശൗര്യംമാക്കിൽ നിർവഹിച്ചു,സൊസൈറ്റിയിലേക്കുള്ള അംഗത്വ സ്വീകരണം ഡയറക്ടർ സൈമൺ മണപ്പള്ളിലും നിക്ഷേപ സ്വീകരണം ഡയറക്ടർ തോമസ് പീടികയിലും നിർവഹിച്ചു. സൊസൈറ്റി ഡയറക്ടർ ജോൺ പുത്തൻ കണ്ടതിൽ മാനേജിംഗ് ഡയറക്‌ടർ മാത്യു പി. കെ എന്നിവർ പ്രസംഗിച്ചു. ക്നാനായ സൊസൈറ്റി ഡയറക്ടർമാരായ ടോമി കൊച്ചാനയിൽ, ഷൈജി ഓട്ടപ്പള്ളിൽ, തോമസ് മുളക്കൽ, ഡോ. ലൂക്കോസ് പുത്തൻപുരക്കൽ, ജെയിംസ് മലേപ്പറമ്പിൽ, സൈമൺ പാഴുക്കുന്നേൽ, ഷോണി പുത്തൂർ , ടോമി ജോർജ് വാണിയംപുരയിടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.











