Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപതാതല മിഷന്‍ മാസാചരണത്തിന് തിരി തെളിഞ്ഞു

കോട്ടയം അതിരൂപതാതല മിഷന്‍ മാസാചരണത്തിന് തിരി തെളിഞ്ഞു

117
0

കോട്ടയം : സുവിശേഷപ്രഘോഷണത്തിന്റെയും പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും വിവിധ തലങ്ങളെ അറിയുന്നതിനും മനസ്സിലാക്കുന്നതിനും പിന്തുണ നല്‍കുന്നതിനുമായി ലക്ഷ്യം വെച്ചുകൊണ്ട് സീറോ മലബാര്‍ സഭ ആരംഭിച്ച പ്രേഷിത മാസാചരണത്തിന്റെ കോട്ടയം അതിരൂപതാതല ഉദ്ഘാടനം കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ വച്ച് അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. ഒക്ടോബര്‍ മാസത്തിലെ 4 ആഴ്ചകളിലായി ആഗോള സഭ – സീറോ മലബാര്‍ സഭ – അതിരൂപത – ഇടവക തലങ്ങളിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും പ്രോജ്വലിപ്പിക്കുവാനുമുള്ള ഓരോ മിഷനറിമാരുടെയും ഉത്തരവാദിത്വത്തെ കുറിച്ച് പിതാവ് ആഹ്വാനം ചെയ്തു. ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍, ഫാ. സിജോ ആല്‍പ്പാറയില്‍, എബ്രഹാം സജി പഴുമാലില്‍, സി. അനു ഒരപാങ്കല്‍, ഷിജു മണ്ണുക്കുന്നേല്‍, എല്‍വിന്‍ ഷിജു മണ്ണുക്കുന്നേല്‍ എന്നിവരോടൊപ്പം 50 ല്‍ പരം കുഞ്ഞുമിഷനറിമാരും ചടങ്ങില്‍ പങ്കെടുത്തു.

Previous articleസേവനവും സ്നേഹവും കൈമുതലാക്കി പുതിയ നേതൃത്വം: സെന്റ് മേരീസ് സി.എം.എൽ. ഭാരവാഹികൾ ചുമതലയേറ്റു!
Next articleനീണ്ടൂര്‍: പെരുമാപ്പാടം ജോണ്‍

Leave a Reply