ബര്‍മിംഗ്ഹാം: യുകെ ക്‌നാനായ കാത്തലിക്ക് വിമന്‍സ് ഫോറത്തിന്റെ (UKKCWF) 6-ാംമത് വാര്‍ഷികാഘോഷം ഒക്ടോബർ 3 ന് ബർമിംഗ്ഹാമിലെ യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ നടക്കും. രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമാകും. യുകെയിലെ ക്നാനായ മിഷൻ വൈദികർ ദിവ്യബലിക്ക് നേതൃത്വം നൽകും. പൊതുസമ്മേളനത്തിന്റെ മുഖ്യാതിഥിയായി ഡോ. അജിമോൾ പ്രദീപ് പങ്കെടുക്കും. പൊതുസമ്മേളനത്തിൽ യുകെകെസിഎ പ്രസിഡന്റ് മാത്തുക്കുട്ടി ആനക്കുത്തിക്കൽ, യുകെ ക്നാനായ മിഷൻ ഫാ. ജിബിൻ തോമസ്, മെഗാ സ്പോൺസർ ഫിനിൽ തോമസ് (V Guard Life Ltd), ബർമിംഗ്ഹാം യൂണിറ്റ് സെക്രട്ടറി മിസ്റ്റർ ഗബ്രിയേൽ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ 20 വർഷത്തിലധികമായി നഴ്സിംഗ് മേഖലയിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിക്കും.

വിമൻസ് ഫോറം അംഗവും എഴുത്തുകാരിയുമായ അഞ്ചു അജീഷിനെയും ആദരിക്കും. ആനുവൽ ഡേയുടെ ഭാഗമായി സ്വാഗത നൃത്തത്തിന്റെ കൊറിയോഗ്രാഫി പരിശീലനം കലാഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കേരള തനിമ & knanya തനിമ യുള്ള സ്വാഗത നൃത്തം യുകെകെസിഎ യൂണിറ്റിന്റെ നേതൃത്വത്തിൽ മനോഹരമായി പരിശീലനം നടക്കുന്നുണ്ട്. ക്നാനായ വനിതകൾ അവതരിപ്പിക്കുന്ന ക്നാനായ സിംഫണി മേളയും, വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ആനുവൽ ഡേയുടെ ഭാഗമായി അരങ്ങേറും. പരിപാടികളുടെ സമാപനമായി ഡി.ജെ. പ്രോഗ്രാമും ഉണ്ടായിരിക്കും. എല്ലാവർക്കും സ്വാദിഷ്ടമായ ലഞ്ച്, ടീ, ഡിന്നർ എന്നിവ ഉണ്ടായിരിക്കും. ചീഫ് ഗസ്റ്റ് ഡോ. അജിമോൾ പ്രദീപ്, ആസ്റ്റർ ഗാർഡിയൻ അവാർഡ് ജേതാവ് ആണ്. യുകെയിലെ എല്ലാ ക്നാനായ സഹോദരീ-സഹോദരന്മാരെയും ആറാമത് ആനുവൽ ഡേയിലേക്ക് സംഘാടകർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
യുകെകെസിഡബ്ല്യുഎഫ് സെൻട്രൽ കമ്മിറ്റി.












