Home ഇന്ത്യൻ വാർത്തകൾ ഹൃദയാരോഗ്യ ബോധവൽക്കരണവുമായി കാരിത്താസ് ‘RUN FOR YOUR HEART ’2026 വിജയകരമായി

ഹൃദയാരോഗ്യ ബോധവൽക്കരണവുമായി കാരിത്താസ് ‘RUN FOR YOUR HEART ’2026 വിജയകരമായി

140
0

കോട്ടയം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡിക്കത്തലോണുമായി സഹകരിച്ച് സംഘടിപ്പിച്ച ‘റണ്‍ ഫോര്‍ യുവര്‍ ഹാര്‍ട്ട് – കാരിത്താസ് മാരത്തോണ്‍ 2026’ വിജയകരമായി സമാപിച്ചു. ‘ആരോഗ്യകരമായ ഹൃദയത്തിനായി ഒരു ചുവടുവെപ്പ്’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച മാരത്തോണില്‍ പൊതുജനങ്ങള്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരടക്കം 500-ഓളം പേര്‍ പങ്കെടുത്തു. ഹൃദയാരോഗ്യ സന്ദേശവുമായി മത്സരാര്‍ഥികള്‍ക്കൊപ്പം *കുട്ടാപ്പി ദ റോബോ 3.0’യും മാരത്തോണില്‍ പങ്കെടുത്തു. സാങ്കേതികവിദ്യയും ആരോഗ്യബോധവല്‍ക്കരണവും സമന്വയിപ്പിച്ച റോബോട്ടിന്റെ സാന്നിധ്യം പരിപാടിക്ക് ശ്രദ്ധേയമായി. രാവിലെ 6ന് കാരിത്താസ് മാതാ ആശുപത്രിയില്‍നിന്ന് ആരംഭിച്ച 10 കിലോമീറ്റര്‍ മാരത്തോണ്‍ കാരിത്താസ് റൗണ്ട്, പട്ടിത്താനം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലൂടെ കടന്ന് കാരിത്താസ് മാതാ ആശുപത്രിയില്‍ സമാപിച്ചു.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ സി.ഐ. പ്രശോഭ് കെ. കെ. മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത്,ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. സൈജു പുത്തന്‍പറമ്പില്‍, ഫാ. ജോയ്സ് നന്ദിക്കുന്നേല്‍, കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്.ഒ.ഡി. ഡോ. ജോണി ജോസഫ് എന്നിവരും മറ്റ് ഡോക്ടര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. പുരുഷ-വനിതാ വിഭാഗങ്ങളില്‍ 50 വയസ്സിന് താഴെയുള്ളവര്‍ക്കും 50 വയസ്സിന് മുകളിലുള്ളവര്‍ക്കുമായി വിവിധ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ വീതം ക്യാഷ് പ്രൈസ് നല്‍കി. ഹൃദയാരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും ശാരീരിക പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്.

Previous articleസ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
Next articleമേമ്മുറി: വടക്കേകണ്ടങ്കരിയിൽ ഏലിയാമ്മ

Leave a Reply