Home നിര്യാതരായി ഹൂസ്റ്റൺ: കൈപ്പുഴ പതിയിൽ (കല്ലുവേലിൽ) ജൂബി | Live Wake & Funeral Services Available

ഹൂസ്റ്റൺ: കൈപ്പുഴ പതിയിൽ (കല്ലുവേലിൽ) ജൂബി | Live Wake & Funeral Services Available

1526
0

ഹൂസ്റ്റൺ: ജൂബി പതിയിൽ(കല്ലുവേലിൽ-56)ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരച്ചടങ്ങുകള്‍ സെപ്റ്റംബര്‍ 13, 14 (ഞായര്‍, തിങ്കള്‍) തീയതികളിലായി നടത്തപ്പെടും. സെപ്റ്റംബര്‍ 13-ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്‍ററില്‍ പൊതുദര്‍ശനം നടത്തപ്പെടും. സെപ്റ്റംബര്‍ 14-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ ദിവ്യബലിയോടു കൂടി മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും. 12 മണിക്ക് പേര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. ഭാര്യ: ജൂൾസ് കോട്ടയം എസ് എച്ച്. മൗണ്ട് കാരിമറ്റം കടുംബാംഗമാണ്. മക്കൾ: ഐറിൻ പതിയിൽ, പരേതനായ റിച്ചാർഡ് പതിയിൽ, റിച്ചി പതിയിൽ. മാതാപിതാക്കൾ: കൈപ്പുഴ പതിയിൽ (കല്ലുവേലിൽ) പരേതരായ അബ്രഹാമും, അച്ചാമ്മയും (പുളിമൂട്ടിൽ). സഹോദരങ്ങൾ:ഡോൺ ബോസ്‌ക്കോ പതിയിൽ & മറിയാമ്മ കറുകപ്പറമ്പിൽ (കോട്ടയം), ജോണി പതിയിൽ & ബെറ്റി മാക്കീൽ (ഹൂസ്റ്റൺ), പരേതനായ അവുഗിൻ പതിയിൽ & ജിജി മുളയാനിക്കുന്നേൽ (ഐർലൻ്റ്), പരേതനായ ജോർജ് പതിയിൽ & ലിസി കുറ്റിയാംകോണത്ത് (ഹൂസ്റ്റൺ), ജോബ് പതിയിൽ & മിനി പാണാലിക്കൽ (ഹൂസ്റ്റൺ), ജെയിൻ പതിയിൽ & ബാബു ഇട്ടിയിൽ (ഹൂസ്റ്റൺ), ജെയിസി പതിയിൽ & ജേക്കബ് വെള്ളാപ്പള്ളി (കോട്ടയം ), ജേക്കബ് പതിയിൽ & വിമല കുന്നേൽ (ഹൂസ്റ്റൺ).

Previous articleചൈതന്യ റിസോഴ്‌സ് ടീമിന് തുടക്കം
Next articleടോറൊന്റോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാൾ സെപ്റ്റംബർ 12, 13 തിയതികളിൽ

LEAVE A REPLY