Home അമേരിക്കൻ വാർത്തകൾ പന്ത്രണ്ടാമത് ചിക്കാഗോ അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റ് ; അൻസിബ ഹസ്സനും സുധീഷ് ശശികുമാറും മുഖ്യാഥിതികൾ

പന്ത്രണ്ടാമത് ചിക്കാഗോ അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റ് ; അൻസിബ ഹസ്സനും സുധീഷ് ശശികുമാറും മുഖ്യാഥിതികൾ

101
0

ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പന്ത്രണ്ടാമത് അന്താരാഷ്‌ട്ര വടംവലിയിൽ പ്രമുഖ സിമിമാ നടി അൻസിബാ ഹസ്സനും ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും. ദൃശ്യം അടക്കം നിരവധി തെന്നിന്ത്യൻ സിനിമകളിലെ അവിഭാജ്യ ഘടകമായി പേരെടുത്ത അൻസിബ ചിക്കാഗോയിലേക്ക് ഈ കായിക മാമാങ്കത്തിൽ പങ്കെടുക്കുവാനായി എത്തുന്നത് ഏറെ താല്പര്യത്തോടെയാണ് വടംവലി പ്രേമികളും സിനിമാ ആരാധകരും നോക്കി കാണുന്നത്. അതോടൊപ്പം നിരവധി സിനിമകളിലും സ്റ്റേജുകളിലും പ്രമുഖ ഗായകർക്കൊപ്പം ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുധീഷ് ശശികുമാർ കൂടി എത്തുന്നതോടെ വടംവലി മത്സരങ്ങൾ ആഘോഷങ്ങളുടെ കൂടി വേദിയാകും. സെപ്തംബർ 6 ഞായറാഴ്ച്ച ചിക്കാഗോ നഗരത്തിന്റെ പ്രാന്തപ്രദേശമായ ബെൻസൺ വില്ലിലെ എനർജി ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് വടംവലി നടത്തപ്പെടുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ ഇത്തവണത്തെ വടംവലി മതസരത്തിൽ പങ്കെടുക്കുവാൻ എത്തുമെന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന ചിക്കാഗോ അന്താരാഷ്‌ട്ര വടംവലിയിൽ പങ്കെടുക്കുവാനായി നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നും വടംവലി പ്രേമികൾ ചിക്കാഗോയിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. വടംവലി മത്സരം കാണികളിലേക്ക് ഒരു നവ്യാനുഭവമായി എത്തിക്കുവാനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്. വിപുലമായ പാർക്കിങ് സൗകര്യങ്ങളും, വിശാലമായ ഇൻഡോർ സ്റ്റേഡിയവും, മികച്ച ഓഡിയോ വിഷ്വൽ സംവിധാനങ്ങളും, സ്വാദിഷ്ടമായ ഭക്ഷണ സൗകര്യങ്ങളുമൊക്കെയായി തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതിക്ക് വേണ്ടി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ അറിയിച്ചു.

Previous articleചിങ്ങവനം: ഒഴാങ്കൽ മേരി ജോൺ | Live Funeral Telecast Available
Next articleകല്ലറ: മറ്റത്തിക്കുന്നേൽ എം. കെ ജോസഫ് | Live Funeral Telecast Available

Leave a Reply