ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് മലയാളി അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അതുപോലെ ഈ ബഹുമതി നേടുന്ന ആദ്യത്തെ എഴുത്തുകാരനും ആയി മാറിയിരിക്കുകയാണ് ബാസില്‍ഡനിലെ കൈപ്പുഴ മൂന്നുപറയിൽ കൂടുംബാഗമായ അബ്രഹാം ജോസഫിന്റെയും ജോമി ജോസിന്റെയും മകനായ കെവിൻ അബ്രഹാം. തന്റെ ഇംഗ്ലീഷ് സാഹിത്യ പഠനത്തിന് ഇടയില്‍ യൂണിവേഴ്‌സിറ്റിയില്‍ ലഭിച്ച ഇടവേളകളില്‍ യുകെ മലയാളികളുടെ ജീവിത സംഘര്‍ഷങ്ങള്‍ തന്നെ തുറന്നു കാണിക്കാന്‍ പുസ്‌കത്തിലൂടെ ശ്രമിച്ച ബാസില്‍ഡണ്‍ മലയാളിയാണ് കെവിന്‍ എബ്രഹാം. കെവിന്‍ രചിച്ച ദി ലാസ്‌റ് കൈമേറ ഏറെ ശ്രദ്ധനേടിയിരുന്നു. പതിനെട്ടാമത്തെ വയസിലാണ് കെവിൻ തന്റെ പുസ്തകം പ്രകാശനം ചെയ്തത്.













