Home ഇന്ത്യൻ വാർത്തകൾ കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ സമ്പൂര്‍ണ്ണ റോബോട്ടിക് സര്‍ജറി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ സമ്പൂര്‍ണ്ണ റോബോട്ടിക് സര്‍ജറി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

339
0

മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ‘Caritas The Complete Robotic Surgery Centre’ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാട് സെന്റർ നാടിന് സമർപ്പിച്ചു. കോട്ടയം സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ & സി ഇ ഓ റവ. ഡോ. ബിനു കുന്നത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, റോബോട്ടിക് സർജറി ലീഡ് ഡോ. ബിന്റോ മാത്യു എന്നിവരും സന്നിഹിതരായിരുന്നു. മുൻപ് ഓർത്തോ വിഭാഗത്തിൽ (സ്ട്രൈക്കർ മാക്കോ റോബോട്ടിക്) മാത്രം ലഭ്യമായിരുന്ന ഈ സേവനം പുതിയ സെന്ററിലൂടെ കൂടുതൽ വിഭാഗങ്ങളിലേക്ക് വിപുലീകരിക്കുകയാണ്. ഇനിമുതൽ ജനറൽ സർജറി, ഗ്യാസ്ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോസർജറി, കാർഡിയാക് സർജറി തുടങ്ങിയ വിഭാഗങ്ങളിലും ഈ നൂതന ചികിത്സാ സൗകര്യം ലഭ്യമാകും.

സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും അതീവ കൃത്യതയോടെ ചെയ്യാൻ ഡാ വിഞ്ചി Xi സംവിധാനത്തിലൂടെ സാധിക്കും. വളരെ ചെറിയ മുറിവ് മാത്രമുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും രക്തസ്രാവവും ഗണ്യമായി കുറയുമെന്നും, അതിനാൽ രോഗികൾക്ക് അതിവേഗം സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുമെന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. സി.ഒ.ഒ ആൻഡ് ഗ്രൂപ്പ് ഹെഡ് ഡോ. അജിത് വേണുഗോപാലൻ, സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജിബു ഈപ്പൻ മാത്യു (ജനറൽ സർജറി), ഡോ. സുചീന്ദ്രപ്രസാദ് ഉണ്ണി ടി., ഡോ. ബിജോയ് എൻ. എബ്രഹാം (യൂറോളജി, യൂറോ-ഓങ്കോളജി & റീനൽ ട്രാൻസ്പ്ലന്റേഷൻ), ഡോ. ജോജോ വി. ജോസഫ് (സർജിക്കൽ ഓങ്കോളജി), ഡോ. പ്രശാന്ത് ജി.എൽ. (ഗൈനക്കോളജി), ഡോ. രാജേഷ് എം. രാമൻകുട്ടി (കാർഡിയോ തൊറാസിക് & വാസ്കുലർ സർജറി) എന്നിവരും ജോയിന്റ് ഡയറക്ടർമാരും കാരിത്താസ് ഹോസ്പിറ്റലിലെ മറ്റ് ജീവനക്കാരും,വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Previous articleചിക്കാഗോ സെന്റ് മേരീസിൽ വൈവിധ്യമാർന്ന പരിപാടികളോടെ പിതൃദിനം ആഘോഷിച്ചു.
Next articleഷെഫീൽഡ്‌ ക്നാനായ കാത്തലിക്‌ മിഷനിൽ വി: അന്നാവുമ്മയുടെ തിരുന്നാൾ ജുലൈ 12 ന്‌

Leave a Reply