നീണ്ടൂര്‍: സെന്റ് ജോസഫ്സ് കോണ്‍വെന്റ് ചാപ്പലിന്റെ് പുനപ്രതിഷഠ്യും സെന്റ് തോമസ് വ്യദ്ധമന്ദിരത്തിന്റെ നവീകരിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വി.കുര്‍ബാനയില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, നീണ്ടൂര്‍ പള്ളി വികാരി ഫാ.ബെന്നി കന്നുവെട്ടിയേല്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. സന്യാസഭവനങ്ങള്‍ ലോകത്തില്‍ ദൈവസാന്നിധ്യം പ്രഘോഷിക്കുവാനും മറ്റുള്ളവര്‍ക്ക് ദൈവസാന്നിധ്യത്തിന്റെ മാധുര്യം അറിയുവാനും മനസ്സിലാക്കുവാനും അവസരം നല്‍കുന്ന ഇടങ്ങളാണെന്ന് വി.ബലിമധ്യേ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സെന്‍റ് ജോസഫ് സന്ന്യാസിന സമൂഹം സുപ്പീരിയര്‍ ജനറല്‍ സി. സൗമി എസ്.ജെ.സി നന്ദി പറഞ്ഞു. ജീവിത സായാഹ്നത്തില്‍ കൂടുംബങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീ ജനങ്ങള്‍ക്ക് സാന്ത്വനവും സംരക്ഷണവും നല്‍കുന്ന ഭവനമാണ് സെന്റ് ജോസഫ്സ് വ്യദ്ധസദനം. നവീകരിച്ച ഭവനത്തോട് ചേര്‍ത്ത് 35 പേര്‍ക്കുള്ള സൗകര്യം ലഭ്യമാണ്.











