Home ഇന്ത്യൻ വാർത്തകൾ കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

709
0

കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നല്‍കിയ ഓഡിയോ സന്ദേശം സംപ്രേഷണം ചെയ്തു. തുടര്‍ന്ന് പിടിഎ പ്രസിഡന്റ് ശ്രീ ജോജി പി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ സ്റ്റീഫന്‍ കണ്ടാരപ്പള്ളി ഉദ്ഘാടനം ചെയ്തു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണി തോട്ടുങ്കല്‍ മുഖ്യപ്രഭാഷണവും, വാര്‍ഡ് മെമ്പര്‍ ശ്രീ ജോയി കോട്ടായില്‍ ആശംസകളും അര്‍പ്പിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ റെജി തോമസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫില്‍മോന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളാല്‍ സമ്പന്നമായ വേദിയില്‍ നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുകയും, പായസവിതരണം നടത്തി സെന്റ്‌തോമസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളും രക്ഷിതാക്കളും പുകയില വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Previous articleനീലംപേരൂര്‍: ഇടത്തുംപറമ്പില്‍ ചാക്കോ ഫിലിപ്പ്
Next articleകുറുപ്പന്തറ: ചമ്പക്കര ചാക്കോ

Leave a Reply