Home ഇന്ത്യൻ വാർത്തകൾ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ ആറ് അംഗങ്ങള്‍ നിത്യവ്രത വാഗ്ദാനം നടത്തി

വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ ആറ് അംഗങ്ങള്‍ നിത്യവ്രത വാഗ്ദാനം നടത്തി

520
0

കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ ആറ് അംഗങ്ങള്‍ തങ്ങളുടെ നിത്യവ്രത വാഗ്ദാനം നടത്തി സഭയോട് ചേര്‍ന്നു. സി. റ്റിനി മരിയ SVM, സി. ജസീന്ത SVM, സി. എസ്തര്‍ SVM, സി. ലിന തെരേസ് SVM, സി. അമല ജോസ് SVM, സി. നിത്യ അബ്രാംഹം SVM എന്നിവരാണ് തിരുഹൃദയകുന്ന് ആശ്രമ ദൈവാലയത്തില്‍ വച്ച് സന്ന്യാസ സമര്‍പ്പണം നടത്തിയത്. ആഘോഷമായ തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് കന്നുവെട്ടിയേല്‍, ഫാ. തോമസ് പ്രാലേല്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹ കാര്‍മ്മികരായിരുന്നു. ഫാ. ചാക്കോ വണ്ടംകുഴിയില്‍ ചടങ്ങില്‍ വചനസന്ദേശം നല്‍കി. വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ അംഗങ്ങള്‍, വൈദികര്‍, വ്രതവാഗ്ദാനം ചെയ്ത സഹോദരിമാരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Previous articleഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ ഭക്തിസാന്ദ്രമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.
Next articleചിക്കാഗോ സെന്റ് മേരീസിൽ മാതൃദിനം വിപുലമായി ആഘോഷിച്ചു

Leave a Reply