കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ക്നാനായ സൊസൈറ്റി ചെയർമാൻ ശ്രീ ബിനോയി മാത്യു ഇടയാടിയിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ: സോണിച്ചൻ പി ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. ക്നാനായ സൊസൈറ്റി മുൻ ചെയർമാൻ ഡോ: സ്റ്റീഫൻ ജോർജ് Ex MLA, ഡയറക്ടർ മാരായ ശ്രീ തോമസ് പീടികയിൽ, ശ്രീ ഷൈജി ഓട്ടപ്പള്ളിൽ, ശ്രീ തോമസ് മുളക്കൽ, ശ്രീ ജെയിംസ് മലേപ്പറമ്പിൽ, ശ്രീ ജോസ് തൊട്ടിയിൽ, ശ്രീ ഷോണി പുത്തൂർ, ശ്രീ ജോൺ പുത്തൻകണ്ടത്തിൽ, മാനേജിങ് ഡയറക്ടർ ശ്രീ മാത്യു പി കെ പാണ്ടവത്ത്, ജനറൽ മാനേജർ ശ്രീ ജോസ് പി ജോർജ് പാറടിയിൽ എന്നിവർ സന്നിഹിതരായിരുന്നു. ഇന്റർനാഷണൽ ഹ്യൂമൻ റിസോഴ്‌സ് പരിശീലകനായ ഡോ : ബെന്നി കുര്യൻ ക്ലാസ്സ് നയിച്ചു.

Home ഇന്ത്യൻ വാർത്തകൾ ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ജീവനക്കാർക്കായി ഏകദിന ശില്പശാല നടത്തി.











