അനേകായിരങ്ങൾക്ക് കാരുണ്യത്തിന്റ കൈനീട്ടം ഒരുക്കുന്ന ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വിൻസെന്റ് ഡി പോൾ സൊസൈറ്റി “വിത്ത് മഹോത്സവം”‘ സംഘടിപ്പിച്ചു. വിവിധ കർഷകരുമായി ബന്ധപ്പെട്ട് വിവിധ തരം പച്ചക്കറി വിത്ത്കൾ മുളപ്പിച്ച് ദൈവാലയത്തിൽ കൊണ്ട് വന്ന് നിശ്ചിത വിലയിൽ എല്ലാവർക്കും നല്ല ഇനം വിത്ത് ഇനങ്ങൾ വാങ്ങാനുഉള്ള സൗകര്യം ഒരുക്കി. ഇത് വഴി ലഭിച്ച സമ്പാദ്യം മുഴുവൻ വിൻസെൻസെന്റ് ഡി പോൾ സൊസൈറ്റി സഹായം ചോദിച്ച് കൊണ്ടു ഉള്ള ഏവർക്കും നൽകുകയുണ്ടായി. ഇതുവഴി നോമ്പിൽ കാരുണ്യത്തിന്റെ കൈനീട്ടം ഒരുക്കുവാൻ സാധിച്ചു. ഏവരെയും പങ്കെടുപ്പിച്ച് കൊണ്ടു ഉള്ള ഈ കാരുണ്യ പ്രവർത്തനത്തിന് പ്രസിഡന്റ് റോയ് പുത്തേട്ട് നേതൃത്വം നൽകി. വ്യത്യസ്ഥമായ ഈ പ്രവർത്തന ശൈലിയെ ഉദ്ഘാടനം ചെയ്ത കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.തോമ തോമസ് ആനിമൂട്ടിൽ അഭിനന്ദിച്ചു.












