Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കെ.സി.സി യു.എ.ഇക്ക് (KCC UAE) പുതു നേതൃത്വം: മനോജ് മരുതൂര്‍ ചെയര്‍മാന്‍

കെ.സി.സി യു.എ.ഇക്ക് (KCC UAE) പുതു നേതൃത്വം: മനോജ് മരുതൂര്‍ ചെയര്‍മാന്‍

202
0

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ക്‌നാനായ സംഘടനകളുടെ ഐക്യവേദിയായ കെ.സി.സി യു.എ.ഇ (KCC UAE) കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനോജ് മരുതൂര്‍ ചെയര്‍മാനായും, ലൂക്കോസ് തോമസ് എരുമേലിക്കര സെക്രട്ടറിയായും ചുമതലയേറ്റു. സംഘടനയുടെ സാമ്പത്തിക ചുമതലയുള്ള ട്രഷററായി ജോര്‍ജ് പൂതൃക്കയിലിനെ തിരഞ്ഞെടുത്തു. കെ.സി.സി.എം.ഇ (KCCME) ജനറല്‍ സെക്രട്ടറിയായി മനു എബ്രഹാം നടുവത്തറ നിയമിതനായി. മുന്‍ വര്‍ഷങ്ങളില്‍ സംഘടനയെ നയിച്ച ജോര്‍ജ് തോമസ് നെടുംതുരുത്തില്‍ അഡൈ്വസറായി തുടര്‍ന്നും സേവനമനുഷ്ഠിക്കും.

യു.എ.ഇയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പുതിയ ഭാരവാഹികളുടെ പട്ടിക:

യൂണിറ്റ് ഭാരവാഹികള്‍:

അബുദാബി: മനീഷ് ജോസഫ് അതോപ്പള്ളി (പ്രസിഡന്റ്), ഫ്രാന്‍സിസ് ജേക്കബ് നെടുങ്ങാട്ട്, സെക്രട്ടറി), ജിന്‍സ് ജോസഫ് മേക്കാട്ട് മ്യാലില്‍, സ്റ്റീഫന്‍ തോമസ് പാറടിയില്‍ (കോഡിനേറ്റര്‍മാര്‍).

ദുബായ്: തുഷാര്‍ ജോസ് കണിയാമ്പറമ്പില്‍ (പ്രസിഡന്റ്), മനോജ് ജോസഫ് പുളിയനാല്‍ (സെക്രട്ടറി), ഷാജു ജോസഫ് തത്തംകിണറ്റുകര (കോഡിനേറ്റര്‍), ടോമി സൈമണ്‍ നെടുങ്ങാട്ട് (KCCME അഡൈ്വസര്‍).

ഷാര്‍ജ: പീറ്റര്‍ ജോസഫ് മച്ചിക്കണ്ടത്തില്‍ (പ്രസിഡന്റ്), വിന്‍സെന്റ് ജോസഫ് തറയില്‍ (സെക്രട്ടറി), ഷിജോ കുര്യന്‍ ഓലിക്കുന്നേല്‍, കൊച്ചുമോന്‍ തോമസ് ചിറ്റക്കാട്ട് (കോഡിനേറ്റര്‍മാര്‍).

അലൈന്‍: സുനോജ് കുര്യന്‍ കല്ലുവെട്ടാന്‍ കുഴിയില്‍ (പ്രസിഡന്റ്), ജിന്‍സ് ജെയിംസ് മൂലക്കാട്ട് (സെക്രട്ടറി), കുര്യാക്കോസ് ഉലഹന്നാന്‍,കരുണാട്ട് (കോഡിനേറ്റര്‍).

റാസ് അല്‍ ഖൈമ: ദ്വീപിന്‍ ജോസ് കരിമ്പില്‍ (പ്രസിഡന്റ്), പ്രീത് സൈമണ്‍ കളത്തില്‍കൂട്ടില്‍ (സെക്രട്ടറി), സന്ദീപ് മാത്യു ഒറ്റപ്പാങ്കല്‍ (കോഡിനേറ്റര്‍).

ഫുജൈറ: ജോസഫ് ചാക്കോ തെക്കേക്കളം (പ്രസിഡന്റ്), സിജോ പി. സൈമണ്‍ പുത്തന്‍പറമ്പില്‍ (സെക്രട്ടറി), ജിജി സൈമണ്‍ പുത്തന്‍പറമ്പില്‍ (കോഡിനേറ്റര്‍). കൂടാതെ, കെ.സി.വൈ.എല്‍ (KCYL UAE) പ്രസിഡന്റായി ജോര്‍ജ് കുട്ടി പുളിയപ്പിള്ളിയില്‍, കെ.സി.ഡബ്ല്യു.എ (KCWA UAE) പ്രസിഡന്റായി സോനു തോമസ് മണ്ണാട്ട്പറമ്പില്‍ എന്നിവരെയും തിരഞ്ഞെടുത്തു. യു.എ.ഇയിലുടനീളമുള്ള ക്‌നാനായ സമുദായ അംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പോവുകയാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Previous articleകെ.സി.ഡബ്ള്യു.എ ‘മാതൃസ്മിതം’ കൂട്ടായ്മക്ക് തുടക്കമായി
Next articleസെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷിക ധ്യാനം നടത്തി

Leave a Reply