മടമ്പം: മേരിലാന്റ് ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മടമ്പം ബി സി എം ക്ലബ്ബ് ലൈബ്രറിയിൽ സൈബർ സുരക്ഷയെ സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി ടി ജോണിന്റെ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ അഗസ്റ്റിൻ വെള്ളച്ചാലിൽ പരിശീലനം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ ആമുഖ പ്രഭാഷണവും പ്രഥമ അധ്യാപകൻ ഷാജു ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് ബിനോയ് മുല്ലൂർ, കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷൈന, എയ്ബൽ സജി, റന ഫാത്തിമ എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ ആൾമാറാട്ടം മുതൽ വെർച്വൽ അറസ്റ്റ് വരെയുള്ള വിവിധ വിഷയങ്ങളിൽ കുട്ടികൾ മുതിർന്നവർക്ക് അവബോധം നൽകി. മുഹമ്മദ് മാസിൻ, രജ ഫാത്തിമ, ഫാത്തിമത്ത് സിയ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ആദിദേവ്, മുഹമ്മദ് ഹിഷാം, അപർണ, നസ്രിൻ റഹ്‌മാൻ എന്നിവർ സാങ്കേതിക സഹായം നൽകി. പരിശീലനത്തിന്റെ ഭാഗമായി സൈബർ സുരക്ഷ സംബന്ധിച്ച് പാലിക്കേണ്ട മുൻകരുതലുകൾ വിശദമാക്കുന്ന ലഘുലേഖ കുട്ടികൾ വിതരണം ചെയ്തു. ഹംദാൻ യാസർ, സംഗീത്, ഫാത്തിമ, ഷെൻസ വാരിദ് എന്നിവർ നേതൃത്വം നൽകി.












