കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബി.സി.എം. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ റവ. ഫാ.എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന വാര്‍ഷിക സമ്മേളനം കോട്ടയം ജില്ലാ കളക്ടർ ശ്രീ. ചേതൻ കുമാർ മീന ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ശ്രീ.ജോൺ വർഗീസ് (മുനിസിപ്പൽ കൗൺസിലർ), ശ്രീ.ജോർജ് തോമസ് (പിടിഎ പ്രസിഡന്റ്), ശ്രീ.ടോം മാത്യു (സ്റ്റാഫ് സെക്രട്ടറി, എച്ച്എസ്എസ്), ശ്രീമതി. ദീപിക ജോർജ് (സ്കൂൾ ചെയർപേഴ്‌സൺ), ശ്രീമതി. ട്രീസ ടോണി (സ്കൂൾ വൈസ്ചെ യർപേഴ്‌സൺ) എന്നിവർ ആശംസകൾ നേർന്നു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ബിന്ദു പി. കെ, റീനാ സൈമണ്‍, ഫാ. സൈമണ്‍ എബ്രഹാം പുല്ലാട്ട്, ജെയ്മോള്‍ ജോസഫ്, ടെസ്സി എം. സി, ജെയ്‌സി ചാക്കോ എന്നിവർക്ക് സമുചിതമായ യാത്രയയപ്പു നൽകി. വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികൾ വാർഷികാഘോഷം വർണാഭമാക്കി. ദേശീയ, സംസ്ഥാന തലത്തില്‍, അക്കാദമിക്, കായികം, കലാ രംഗങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Home ഇന്ത്യൻ വാർത്തകൾ കോട്ടയം സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും











