Home ഇന്ത്യൻ വാർത്തകൾ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

171
0

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എം.എസ്്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി. ഒ.എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് മേധാവി ഡോ. ദീപക് ജോസഫ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. പരിപാടിയുടെ ഭാഗമായി കെ.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്കും അന്ധബധിര വൈകല്യമുള്ളവര്‍ക്കുമായി നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകളും ഫീല്‍ഡ് വിസിറ്റും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ഷൈല തോമസ് എന്നിവര്‍ പഠന ശിബിരത്തിന് നേതൃത്വം നല്‍കി.

Previous articleKALLARA | HOUSE WARMING CEREMONY MUKALEL HOUSE PERUMTHURUTH
Next articleഹ്യുസ്റ്റൺ : മറ്റക്കര കവലക്കൽ തോമസ് | Live Telecast Available

Leave a Reply